Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിനു പുറമെ മാങ്ങയെത്തി; എം ഫോണ്‍ ഗ്ലോബല്‍ ലോഞ്ചിംഗ് ദുബായില്‍ നടന്നു

ദുബായ്: ദുബായ് മംസാര്‍ പാര്‍കില്‍ ആംഫി തിയേറ്ററില്‍ ഒരുക്കിയ വര്‍ണാഭമായ വേദിയില്‍ ടെക്നോളജിയുടെയും സംഗീതത്തിന്റെയും അനുവാചകരായ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ന്യൂ ജനറേഷന്‍ സ്മാര്‍ട് ഫോണായ എം ഫോണ്‍ ലോകത്തിന് സമര്‍പിച്ചു. എം ഫോണ്‍ ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, ജി സി സി വിതരണക്കാരായ മസാക്കിയുടെ ചെയര്‍മാന്‍ മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം എല്‍ എ, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍ എന്നിവരാണ് എം ഫോണിന്റെ മൂന്ന് സീരിസുകള്‍ ലോഞ്ച് ചെയ്തത്. എം ഫോണ്‍ 8, എം ഫോണ്‍ 7 പ്ലസ്, എം ഫോണ്‍ 6 എന്നീ നവ സീരിസുകള്‍ക്ക് പുറമെ മൂന്ന് ഗോള്‍ഡ് ഫോണുകളും ചടങ്ങില്‍ അവതരിപ്പിച്ചു.

40 മിനിറ്റിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാവുന്ന വയര്‍ലെസ് റീ ചാര്‍ജറും ചടങ്ങില്‍ പരിചയപ്പെടുത്തി. 24 മണിക്കൂറിലധികം ചാര്‍ജ് നിലനില്‍ക്കാവുന്ന സാങ്കേതിക സംവിധാനമാണ് എം ഫോണുകളില്‍ ഒരുക്കിയിരിക്കുന്നത്. 64 ജി ബി ഇന്റേണല്‍ മെമ്മറിയുള്ള എം ഫോണ്‍ 8 ആഗോള നിലവാരത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്മാര്‍ട് ഫോണായി വിലയിരുത്തപ്പെടുന്നു. 2020ഓടെ ആഗോള മാര്‍ക്കറ്റ് ഷെയറിന്റെ പകുതി കൈക്കലാക്കാനുള്ള തീവ്രമായ സാങ്കേതിക ശ്രമങ്ങളാണ് എം ഫോണ്‍ തങ്ങളുടെ ഗവേഷണത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ വെളിപ്പെടുത്തി.

mphonelaunch

എം ഫോണ്‍ ഡയറക്ടര്‍മാരായ ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗ്ലോബല്‍ ലോഞ്ചിംഗ് നടന്നത്. മഞ്ഞളാം കുഴി അബ്ദുല്ല, നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടി വി തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. കൊറിയ, ചൈന, ഇന്ത്യ, ജി സി സി രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി 3,200ല്‍ അധികം ജീവനക്കാരുള്ള എം ഫോണിന് ഗവേഷണത്തിന് മാത്രമായി 200ലധികം സാങ്കേതിക വിധഗ്ധരുണ്ട്.

mphonelaunch

ലോകം മുഴുവന്‍ ഓണ്‍ലൈന്‍ വില്‍പന സജീവമായ എം ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ബഡ്ജറ്റിന് ഇണങ്ങുന്ന വില നിലവാരത്തില്‍ ആഗോള ഗുണനിലവാരത്തില്‍ മികച്ച സ്മാര്‍ട്ഫോണ്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന എം ഫോണ്‍ ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്പാരെന്റ് ഫോണിന്റെ പണിപ്പുരയിലാണെന്നും റോജി അഗസ്റ്റിന്‍ വ്യക്തമാക്കി. ലോഞ്ചിംഗിനെ തുടര്‍ന്ന് ബോളിവുഡ് ഗായിക സുനീതി ചൗഹാന്‍ നയിച്ച സംഗീത വിരുന്നും ആയിരങ്ങളെ ആകര്‍ഷിച്ചു.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+