സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്-2016
ദുബായ്: മതേതര ജനതിപത്യത്തിന്റെ പ്രതീകമായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആശയവും പ്രവര്‍ത്തനവും ലോകത്തിന് സമര്‍പ്പിച്ച സംഭാവനകളെയും ചിന്തകളെയും സമകാലിക വിഷയങ്ങളുടെ പാശ്ചാത്തലത്തില്‍ വിലയിരുത്തി വിശകലനം ചെയ്ത് ചര്‍ച്ചകളിലൂടെ പുതു തലമുറകളിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടു കൂടി ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന 'സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്2016' ഒക്‌റ്റോബര്‍ 14ന് രാത്രി 6 മണിക്ക് ദുബായ് റാഷിദ് ഹോസ്പിറ്റല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
സയ്യിദ് ശിഹാബ് തങ്ങള്‍ പരത്തിയ ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മഹത്തായ ആശയ പ്രസരണം അനിവാര്യമായ സമകാലികാവസ്ഥയില്‍ ഈ സമ്മിറ്റ് ഏറെ ശ്രദ്ദേയമാണ്. പരിപാടിയുടെ ആദ്യ സെഷനായ അക്കാദമിക് സെക്ഷനില്‍ (6.30pm) 'സയ്യിദ് ശിഹാബ് മാനവികതയുടെ ഉപാസകന്‍' എന്ന വിഷയ്ത്തില്‍ പ്രൊഫ: സജാദ് ഇബ്രാഹിം (കേരള യൂണിവേര്‍സിറ്റി) പ്രഭാഷണം നടത്തും. രണ്ടാമത്തെ സെഷനായ മെമ്മോറിയല്‍ സ്പീച്ചില്‍ (8.30pm) തന്റെ സഹപാഠിയോടോത്തുള്ള കലാലയ ജീവിതത്തെ കുറിച്ച് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ശിഹാബ് തങ്ങളുടെ സഹപാഠിയും പ്രമുഖ അറബിക് എഴുത്തുകാരനും കവിയുമായ ഡോ: മുഹമ്മദ് ശുഹൈബ് നഗ്രമി (അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ഈജിപ്ത്) സംസാരിക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.

ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ യു.എ.ഇ. യിലെ സാമൂഹ്യ, സാംസ്‌ക്കാരികരാഷ്ട്രീയ, വ്യവസായ മേഖലയിലെ പ്രമുഖര്‍ കെ.എം.സി.സി കേന്ദ്രസംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷം നടന്ന സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കുന പദ്ധതി നടപ്പാക്കി. രണ്ടാം സെഷന്റെ ഭാഗമായി 'അക്ഷരകൂട്ട് പദ്ധതി' നടപ്പാക്കും. ഈ പദ്ധതി പ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത 125 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ ഉപകരിക്കുന്ന ഗ്രന്ഥങ്ങള്‍ നല്‍കും.
സയ്യിദ് ശിഹാബ് ഔട്ട്സ്റ്റാന്റിംഗ് പേര്‍സണാലിറ്റി അവാര്‍ഡ്2016 ന് അര്‍ഹരായ വേണു കുന്നപള്ളി (അത്താരിദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷമീന സലിം (ജി.ടി ഗ്രൂപ്പ് ഓഫ് കമ്പനീസ് ), ഷാജി ഐക്കര (ഈഫെല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരെയും എക്‌സലന്റ് സി.എസ്.ആര്‍ ആക്റ്റിവിററ്റീസ് അവാര്‍ഡ് 2016 ( അല്‍ മുര്ഷിദി ഗ്രൂപ്പ്) നെയും ചടങ്ങില്‍ ആദരിക്കും. സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമിറ്റിന്റെ രണ്ടാം സെഷനോട് അനുബന്ധിച്ചുകൊണ്ട് ജില്ലാ കെ.എം.സി.സി മീഡിയ വിഭാഗം 'സയ്യിദ് ശിഹാബ് ഒരു സമകാലിക വായന' എന്ന വിഷത്തില്‍ ജില്ലയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രബന്ധ മത്സരം ഒരുക്കിയിട്ടുണ്ട്.
കൂടാതെ പരിപാടിയോടനുബന്ധിച്ച് അന്നേ ദിവസം ഡോക്യുമെന്ററി പ്രദര്‍ശനം, കവിതാലാപനം, ഉണര്‍ത്തു പാട്ടുകള്‍ എന്നിവ ഉണ്ടായിരിക്കും. പരിപാടി വീഷിക്കാന്‍ ഊദ് മേത്ത മെട്രോ സ്റ്റേഷന്‍ വഴിയോ അല്ലെങ്കില്‍ ആര്‍.ടി.എ ബസ് നമ്പര്‍ 28,33,44,C4,C5,C7,C14,C15,C18,E16,C23 എന്നീ ബസുകള്‍ വഴിയോ എത്തിച്ചേരാവുന്നതാണ്. 0504690786












Click it and Unblock the Notifications