Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രബന്ധ മല്‍സരം സംഘടിപ്പിക്കുന്നു

ദുബായ്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ദുബായ് മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ' സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്' എന്ന പ്രോഗ്രമിനോടനുബന്ധിച്ച് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. 'സയ്യിദ് ശിഹാബ് ഒരു സമകാലിക വായന' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം ഒരുക്കുന്നത്.

ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരം നടക്കുക. മത്സരത്തിന്റെ നിര്‍ദേശങ്ങളും നിബന്ധനകളും അറിയാന്‍ ജില്ലാ കെ.എം.സി.യുടെ ഔദ്യാഗിക ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. പ്രബന്ധങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 10 ആണ്.

logo

മത്സരത്തിലെ വിജയികള്‍ക്ക് ഒക്ടോബര്‍ 14ന് ദുബായ് റാഷിദ് ഹോസ്പിറ്റല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സമ്മാനം നല്‍കുമെന്ന് ജില്ലാ മീഡിയ ചെയര്‍മാന്‍ നിഹ്മതുള്ള മങ്കട കണ്‍വീനര്‍ വി.കെ റഷീദ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 7929329, 050 4985009 എന്ന നമ്പറില്‍ ബന്ധപെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+