കൊടുവള്ളി സ്വദേശി ദുബായില്‍ വാഹനപകടത്തില്‍ മരിച്ചു
ദുബായ്: കൊടുവള്ളി ഓമശ്ശേരി സ്വദേശി കൈതക്കാല്‍ അബൂബക്കറിന്റെ മകന്‍ അബുദുള്‍ ഷെമീറാണ് ദുബായ് ജബല്‍ അലിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടത്. ജബല്‍ അലി ഹത്താ റോഡിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കില്‍ ഇടിക്കുകയായിരുന്നു.

ഒരുമിച്ചുണ്ടായിരുന്ന് എളേറ്റില്‍ സ്വദേശി നിജാസിനെ പരുക്കുകളോടെ ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുബായി പോലീസ് മോര്‍ച്ചറിയിലുള്ള ഷെമീറിന്റെ മ്യതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications