ഈ മലയാളികളുടെ ഒരു കാര്യം; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ഭാഗ്യവും മലയാളിക്ക്; സമ്മാനം കോടികള്‍..!!
അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ ഭാഗ്യം പരീക്ഷിക്കുന്നവരാണ് മലയാളി പ്രവാസികള്‍ ഏറെയും. ചിലരെ എല്ലാം ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ ഭാഗ്യം തേടിയെത്താറുമുണ്ട്. ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളിയെ തേടി എത്തിയിരിക്കുകയാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍. ജയകൃഷ്ണന്‍ എന്ന 46 കാരനാണ് അസുലഭ ഭാഗ്യം കൈവന്നിരിക്കുന്നത്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ സമ്മാനം 10 ലക്ഷം ഡോളര്‍ ആണ്. അതായത് ഏകദേശം എട്ട് കോടിയിലേറെ രൂപ. ഇതാണ് ജയകൃഷ്ണന്‍ എന്ന മലയാളിയെ തേടിയെത്തിയിരിക്കുന്നത്. ദുബായിലെ ദെയ്റയിലെ ഇന്റഗ്രല്‍ടെക് നെറ്റ്വര്‍ക്ക്‌സ് എല്‍ എല്‍ സിയുടെ ഓപറേഷന്‍സ് മാനേജരായി ജോലി ചെയ്യുകയാണ് ജയകൃഷ്ണന്‍. ജയകൃഷ്ണനെ ഭാഗ്യം തേടിയെത്തിയ കഥ ഇങ്ങനെയാണ്...

Image Credit: dubai duty free website
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ സീരീസ് 407 നറുക്കെടുപ്പില്‍ ആണ് ജയകൃഷ്ണനെ തേടി ഭാഗ്യമെത്തിയത്. ദുബായില്‍ തന്നെയാണ് വര്‍ഷങ്ങളായി ജയകൃഷ്ണനും കുടുംബവും താമസിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ എട്ടിനാണ് മില്ലേനിയം മില്യണയര്‍ ടിക്കറ്റ് ജയകൃഷ്ണന്‍ ടിക്കറ്റ് വാങ്ങിയത്. ഭാര്യയോടും രണ്ടു മക്കളോടും ഒപ്പം ലണ്ടനിലേക്ക് പോകുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് ജയകൃഷ്ണന്‍ ടിക്കറ്റ് വാങ്ങുന്നത്.

20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ജയകൃഷ്ണന്‍ കഴിഞ്ഞ 10 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളാണ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ പേരും ഇന്ത്യന്‍ പൗരന്മാരാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ സീരീസ് 407 ലെ 1094 എന്ന ടിക്കറ്റിനാണ് ജയകൃഷ്ണന് സമ്മാനം അടിച്ചത്.

പതിവായി ടിക്കറ്റ് എടുക്കുന്ന ആളാണ് എന്നും എന്നാല്‍ ഇതാദ്യമായാണ് സമ്മാനം നേടുന്നതെന്നും ജയകൃഷ്ണന്‍ പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നിരവധി ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്നും അവരില്‍ ഒരാളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്നും ജയകൃഷ്ണന്‍ പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിലെ 200-ാമത് ഇന്ത്യന്‍ വിജയി ആണ് ജയകൃഷ്ണന്‍.

അതേസമയം മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിനെ തുടര്‍ന്ന് രണ്ട് ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടത്തി. ജര്‍മന്‍ സ്വദേശി റെയ്നര്‍ ബോഥേണ്‍, നവംബര്‍ 11-ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റിന് ഫൈനെസ്റ്റ് സര്‍പ്രൈസ് മെഴ്സിഡസ് ബെന്‍സ് ജി 63 എന്ന ആഡംബര കാര്‍ സമ്മാനം നേടി. ദുബായില്‍ ജോലി ചെയ്യുന്ന 43 കാരനായ റഷ്യന്‍ പൗരന്‍ വിറ്റാലി കാരിന് ബിഎംഡബ്ല്യു ആര്‍ 9ടി പ്യുവര്‍ ആഡംബര മോട്ടോര്‍ ബൈക്കും ലഭിച്ചു.












Click it and Unblock the Notifications