മലയാളിയെ ദുബായിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ദുബായ്: കോഴിക്കോട് സ്വദേശിയും അവീറിലെ കമ്പനി ഉടമയുമായ വി.കെ അബ്ദുല്‍ സലാമിനെയാണ് അവീര്‍ മാര്‍ക്കറ്റിനു സമീപം നിര്‍ത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 32 വയസ്സായിരുന്നു. ഹ്യദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു.

അവീറില്‍ സ്വന്തമായി പെസ്റ്റ് കണ്‍ട്രോള്‍ സ്ഥാപനം നടത്തി വരികയായിരുന്നു. അടിവാരം വരുവിന്‍കാലായില്‍ അഹമ്മദ് കുട്ടി ഹാജിയുടെ മകനാണ് അബ്ദുല്‍ സലാം. ബുഷ്‌റയാണ് ഭാര്യ. ഷഹബിന്‍ സലാം,ശഹ്‌സ സലാം എന്നിവരാണ് മക്കള്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications