ഈ കുരുന്നിനെ നമുക്ക് സഹായിക്കാം...
ദുബായ്: ഗുരുതരമായ അര്‍ബ്ബുദ രോഗം ബാധിച്ച് ദുബായ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയായ കുരുന്ന് സുമനസ്സുകളുടെ സഹായം തേടുന്നു. ദുബായില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ ജോസഫിന്റെയും റിന്‍സി മോള്‍ ജോസഫിന്റെയും മൂന്നു വയസ് മാത്രം പ്രായമുള്ള മകള്‍ റോനാ സെബാസ്റ്റിയനാണ് ഗുരുതരുമായ അര്‍ബ്ബുദ രോഗത്തെ തുടര്‍ന്ന് ദുബായ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്.
അടിയന്തിരമായി ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. നാട്ടില്‍ ഇത് നടത്താന്‍ ഏകദേശം 40 ലക്ഷം രൂപയോളം ചെലവ് വരും. ശസ്ത്രക്രിയയിലൂടെ കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ഇതിനുള്ള പണം എങ്ങിനെ കണ്ടെത്തുമെന്നാണ് സാധാരണക്കാരായ ഈ മതാപിതാക്കളുടെ ആശങ്ക.

ഇപ്പോള്‍ തന്നെ ചികിത്സക്ക് വലിയ തുകയായിട്ടുണ്ട്. ഇനിയും ഭാരിച്ച ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്താന്‍ യാതൊരു വഴിയും കാണാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സുമനസ്സുകളുടെ സഹായം തേടുന്നത്. ഇവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0557492952 എന്ന നമ്പരില്‍ സെബാസ്റ്റ്യന്‍ ജോസഫുമായി ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications