കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലയാളിയുടെ വര്‍ത്തമാനങ്ങള്‍' സെമിനാര്‍

Google Oneindia Malayalam News

ദുബായ്: മധുരമെന്‍ മലയാളം പരിപാടിയുടെ ഭാഗമായി 'മലയാളിയുടെ വര്‍ത്തമാനങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഗള്‍ഫ് മാധ്യമത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാത്രി 7.30ന് ഷാര്‍ജ ബ്രില്യന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

സമകാലിക മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവും സാഹിത്യപരവുമായ സമസ്യകള്‍ വിഷയമാകുന്ന സെമിനാറില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറും കവിയുമായ ഡോ.കെ.ജയകുമാര്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, കവി വി. മധുസൂദനന്‍ നായര്‍, ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ തുടങ്ങിയ പ്രമുഖരാണ് അണിനിരക്കുന്നത്.

dubai-map

ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് അധ്യക്ഷനായിരിക്കും. മാധ്യമംമീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ ആമുഖ പ്രഭാഷണം നടത്തും. ഗള്‍ഫ് മാധ്യമം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി.എം.ഇബ്രാഹിം സ്വാഗതമാശംസിക്കും.

English summary
Dubai: 'Malayaliyude Varthamanangal' seminar to be conducted on Sharjah Brilliant School Auditorium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X