ദുബായ്: അധ്യാപികയെ പീഡിപ്പിച്ച യുവാവിന് പത്ത് വര്‍ഷം തടവ്
ദുബായ്: പുതുവത്സര ദിനത്തില്‍ അധ്യാപികയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കടന്ന് പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവ്. നൈജിരിയന്‍ സെയില്‍സ് മാനെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. ന്യൂയര്‍ ദിനത്തില്‍ രാത്രി ഏറെ വൈകി ഫ്‌ളാറ്റിലെത്തിയ ബ്രിട്ടീഷ് വംശജയായ അധ്യാപികയെയാണ് യുവാവ് പീഡിപ്പിച്ചത്.
ലൈംഗികാതിക്രമം, വീടിനുള്ളില്‍ അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയ പ്രതിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കേസില്‍ വിധി പറഞ്ഞ കോടതി വ്യക്തമാക്കി. ലിഫ്റ്റില്‍ വച്ച് പരിചയം നടിച്ച് ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറിയ യുവാവ് 32 കാരിയായ അധ്യാപികയെ ആക്രമിക്കുകയായിരുന്നു.

രാവിലെ ഏഴ് മണിയോടെ പോലീസിന് പരാതി ലഭിച്ച് 11 മണിയോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലിഫ്റ്റിലെയും ഫ്‌ളാറ്റിന് പുറത്തേയും സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ യുവാവ് അധ്യാപികയെ പീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് പോലീസ് തെളിവുകളും കണ്ടെടുത്തു.












Click it and Unblock the Notifications