ദുബായില്‍ കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന് ട്രാവല്‍ ബാഗിലാക്കി; ലബനീസ് യുവാവ് അറസ്റ്റില്‍
ദുബായ്: വഴക്കിനെ തുടര്‍ന്ന് കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന് ട്രാവല്‍ബാഗില്‍ അടക്കം ചെയ്ത ലബനീസ് യുവാവിനെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആഗസ്തില്‍ ദുബായിലെ നിശാക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട വിയറ്റ്നാംകാരിക്കാണ് ഈ ദാരുണാന്ത്യം ഉണ്ടായത്. തന്റെ പക്കല്‍ നിന്ന് 63,000 ദിര്‍ഹം കടം വാങ്ങിയ ശേഷം അത് തിരിച്ചുതരാതിരിക്കുകയും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് യുവാവ് പോലിസിനോട് പറഞ്ഞു.
നാട്ടില്‍ താന്‍ വാങ്ങിയ ഫ്ളാറ്റിന്റെ ഇന്‍സ്റ്റാള്‍മെന്റ് ബാങ്കില്‍ അടയ്ക്കാനെന്നു പറഞ്ഞാണ് ആദ്യം 50,000 ദിര്‍ഹം വാങ്ങിയത്. നാട്ടില്‍ പോയി തിരികെ വന്ന ശേഷം അനാവശ്യമായി വഴക്കിടുക ശീലമായിരുന്നു. ഫെയ്സ്ബുക്കില്‍ ഫോട്ടോ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി. അതിനിടെ ബ്യൂട്ടി സലൂണ്‍ തുടങ്ങാനെന്നു പറഞ്ഞ് 13000 ദിര്‍ഹം വീണ്ടും കടം വാങ്ങി. സലൂണില്‍ തന്നെ പങ്കാളിയാക്കുമെന്നു പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും യുവാവ് പറഞ്ഞു.

അങ്ങനെയാണ് ബര്‍ദുബയിലെ അവളുടെ താമസ സ്ഥലത്തേക്ക് പോയത്. രാവിലെ 9.30 ആയിരുന്നു സമയം. എന്നാല്‍ തന്നെ അവഹേളിക്കുന്ന രൂപത്തിലായിരുന്നു യുവതിയുടെ പെരുമാറ്റം. ബന്ധം തുടരാന്‍ താല്പര്യമില്ലെങ്കില് തുറന്നു പറയണമെന്ന് അവളോട് പറഞ്ഞു. നല്കിയ പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ തിരക്കഭിനയിച്ച് കുളിമുറിയിലേക്ക് പോകുകയായിരുന്നു അവള് ചെയ്തത്.
പിന്തുടര്ന്നു കുളിമുറിയിലെത്തിയ യുവാവ് രണ്ട് മിനുട്ടുനേരം മൂക്കും വായും പൊത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. അവള് കുഴഞ്ഞുവീണപ്പോഴാണ് മരിച്ചുവെന്ന് മനസ്സിലായത്. പിന്നെ എന്തു ചെയ്യണമെന്നറിയാതെയായി. അവിടെ കണ്ട ഒരു ട്രാവല്‍ ബാഗില്‍ മൃതദേഹം ഒളിപ്പിച്ചു. പഴ്സിലുണ്ടായിരുന്ന 4500 ദിര്‍ഹമും വാച്ചും വളയും മാലയുമെല്ലാം എടുത്ത് വൈകിട്ട് നാലുമണിയോടെ വീടിന്റെ പിറകുവശത്ത് കൂടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് യുവാവ് പിടിയിലായത്. ഇയാള്‍ യുവതിയുടെ ഫ്ളാറ്റിലേക്ക് വരുന്നത് കെട്ടിടത്തിലെ സി.സി.ടി.വിയില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ദുബായിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന യുവാവിനെ ജോലിസ്ഥലത്തുവച്ചാണ് പോലിസ് പിടികൂടിയത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications