കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് മെട്രോ സ്റ്റേഷനുകള്‍ മ്യൂസിയങ്ങളാക്കുന്നു

  • By Meera Balan
Google Oneindia Malayalam News

Sheikh Rashid Al Maktum
ദുബായ്:ദുബായ് മെട്രോ സ്‌റ്റേഷനുകള്‍ ആര്‍ട്ട് മ്യൂസിയങ്ങളാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ദുബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുന്നോട്ട് വച്ചു. വിവിധ സംസ്‌ക്കാരങ്ങളെയും ആശയങ്ങളെയും കോര്‍ത്തിണക്കിയുള്ള സൃഷ്ടികളാവും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിയ്ക്കുക.

ദുബായ് മെട്രോയിലെ യാത്രക്കാര്‍ക്ക് വേറിട്ടൊരു അനുഭവം പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശം കൂടിയുണ്ട് ആര്‍ട്ട് മ്യൂസിയങ്ങള്‍ക്ക് പിന്നില്‍. സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും കല ആസ്വദിയ്ക്കാന്‍ ഒരു അവസരം അതാണ് ദുബായ് മെട്രോ ആര്‍ട്ട് മ്യൂസിയങ്ങളിലൂടെ തങ്ങള്‍ ഉദ്ദേശിയ്ക്കുന്നതെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. കലയ്ക്കും കലാകരാന്‍മാര്‍ക്കും പിന്തുണ നല്‍കുവാന്‍ കൂടിയാണ് തങ്ങള്‍ ഇത്തരമൊരു സംരംഭം തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം. കല എല്ലാവരിലേയ്ക്കും എത്തിയ്ക്കുക, തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ എല്ലാവരിലേയ്ക്കും അതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുബായ് ഭരണാധികാരി ആവര്‍ത്തിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മെട്രോ സ്‌റ്റേഷനുകളെ മ്യൂസിയങ്ങളാക്കി മാറ്റും. ഓരോ മ്യൂസിയത്തിനും ഓരോ ആശയവും അതിനെ അടിസ്ഥാനമാക്കിയ സൃഷ്ടിയുമാണ് ഉണ്ടാവുക.

English summary
His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, gave his directions to transform Dubai Metro stations into art museums displaying artworks and creations from different themes and cultures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X