Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് മുനിസിപ്പാലിറ്റിയുടെ നേത്യത്വത്തില്‍ യോഗദിനം ആചരിക്കുന്നു

ദുബായ്: രാജ്യാന്തര യോഗാദിനാചരണത്തിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ യോഗാദിനം ആചരിക്കുന്നു. ബോധവല്‍ക്കരണം, യോഗ പ്രദര്‍ശനം, യോഗാ പരിശീലനം, കലാപരിപാടികള്‍ എന്നിവയോടെയാണ് ആഘോഷം. ദുബായ് സബീല്‍ പാര്‍ക്കില്‍ 12ന് വൈകിട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെയാണ് പരിപാടികള്‍.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച രാജ്യാന്തര യോഗാദിനം 21 നാണെങ്കിലും റമസാന്‍ പരിഗണിച്ചാണ് പരിപാടികള്‍ നേരത്തെയാക്കിയതെന്നു സംഘാടകര്‍ അറിയിച്ചു. ഫ്രണ്ട്‌സ് ഓഫ് യോഗ എന്ന സംഘടനയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റിയുടെ ആഘോഷം.

dubaimunicipality-yogaday

1990 മുതല്‍ ദുബായിലെ വിവിധ പാര്‍ക്കുകളിലായി ദിവസവും പുലര്‍ച്ചെ ഫ്രണ്ട്‌സ് ഓഫ് യോഗ ഒരു മണിക്കൂര്‍ യോഗ പരിശീലനം നല്‍കുന്നതായി ഫ്രണ്ട്‌സ് ഓഫ് യോഗ സ്ഥാപകന്‍ കെ.ബി. മാധവന്‍ പറഞ്ഞു. ഇതിന് ദുബായ് മുനിസിപ്പാലിറ്റി നല്‍കുന്ന പിന്തുണ ഏറെ വലുതാണ്. മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ആശയത്തോട് ദുബായ് മുനിസിപ്പാലിറ്റി കാണിക്കുന്ന താല്‍പര്യമാണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

യോഗയില്‍ താല്‍പര്യമുള്ളവര്‍ക്ക് വൈകിട്ട് സബീല്‍ പാര്‍ക്കിലെ ഗേറ്റിലോ, www.friendsofyoga.org എന്ന വെബ്‌സൈറ്റിലോ റെജിസ്‌റ്റെര്‍ ചെയ്യാം. യോഗ പരിശീലന സമയം 40 മിനിറ്റ് ആയിരിക്കും. ദുബായ് മുനിസിപാലിറ്റി ഡയറക്ടര്‍ ജനറല്‍ എനര്‍ജി. ഹുസ്സൈന്‍ നാസര്‍ ലൂത്തയുടെ സഹകരണത്തോടെയാണ് യോഗദിനം സംഘടിപ്പിക്കുന്നത്. ബോധവല്‍ക്കരണവും കുടുംബങ്ങളുടെ ഒത്തുചേരലുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചീഫ് കോഓര്‍ഡിനേറ്റര്‍ മനോജ് മേനോന്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+