ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ദുബായില്‍ സ്മാര്‍ട്ട് പദ്ധതി
ദുബായ്: ഉപഭോക്താക്കളുടെ സുരക്ഷയും അവരുടെ അവകാശങ്ങളും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ദുബായ് മുനിസിപ്പാലിറ്റി വിപണിയില്‍ നടത്തുഭന്ന പരിശോധനകളും ഇനി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറുന്നു. ഹലാല്‍ ഭക്ഷ്യോത്പന്നങ്ങളടക്കം ദുബായില്‍ ലഭ്യമായിട്ടുള്ള മുഴുവന്‍ സാധനങ്ങളിലും ഒരു പ്രത്യേക ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്തിയാണ് പുതിയ പദ്ധതി ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്.
ഉല്‍പന്നത്തില്‍ പതിച്ചിട്ടുള്ള ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ അതിലടങ്ങിയ ചേരുവകള്‍ പാക്കിംങ് ഡേറ്റ്, കാലവധി, നിര്‍മ്മാതാക്കള്‍, ലോക്കല്‍ വിതരണക്കാര്‍ തുടങ്ങി ഉല്‍പന്നവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വിരല്‍തുമ്പില്‍ ലഭ്യമാകും.

ആദ്യഘട്ടത്തില്‍ ദുബായ് മുനിസിപ്പാലിറ്റി പരിശോധന ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് സംവിധാനം നിലവില്‍ വരുന്നതെങ്കിലും താമസിയാതെ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്ലീക്കേഷന്‍ മുഖാന്തരവും പൂര്‍ണ്ണവിവരങ്ങള്‍ ലഭിക്കും. ഉല്‍പന്നത്തില്‍ എതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാല്‍ ഉപഭോക്താവിന് ഇതേ ആപ്ലീക്കേഷന്‍ വഴി സംഭവം ദുബായ് മുനിസിപ്പാലിറ്റി അധിക്രതരെ അറിയിക്കുവാനും സാധിക്കും.












Click it and Unblock the Notifications