യുഎഇയില്‍ ലഭിക്കുന്ന നഗറ്റ്‌സ് ഉത്പാദനം ആശങ്ക വേണ്ടന്ന് മുനിസിപ്പാലിറ്റി!
ദുബായ്: നഗറ്റ്സ് ഉത്പാദനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണിച്ചിരിക്കുന്ന കാര്യങ്ങള്‍ നിഷേധിച്ച് ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തി. വീഡിയോ യുഎഇല്‍ നിന്നുള്ളതല്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ജിവനുള്ള കോഴിയെ നേരിട്ട് മെഷിനിലേക്കിട്ട് നഗറ്റ്സ് ഉണ്ടാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ യുഎഇ ല്‍ ലഭ്യമായിട്ടുള്ള മുഴുവന്‍ നഗറ്റ്സും പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉത്പാദിപ്പിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് വിപണിയിലിറക്കാന്‍ അനുമതി നല്‍കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് വ്യക്തമാക്കി. ഇത്തരം ഭക്ഷ്യഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ സ്ഥിരം പരിശോനകള്‍ നടത്താറുണ്ടെന്നും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴികളുടെ തൂവലും ആന്തരിക ഭാഗങ്ങളും മുഴുവനായും മെഷിനിലേക്ക് കടത്തിവിട്ടാല്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. പൊതുവെ അണുക്കളുടെ സാന്നിധ്യം കൂടിയ ഇത്തരം ഭാഗങ്ങള്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ ലഭിക്കുന്ന നഗറ്റ്സിന് ക്യത്യമായി വെള്ള നിറം ലഭിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ 'കണ്‍ഫോംഡ് ന്യുസ്' എന്ന പരിപാടിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചതായും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications