കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ മാറി റോഡും ക്ലീന്‍ അതാണ് ദുബായ്

Google Oneindia Malayalam News

ദുബായ്: കഴിഞ്ഞ ഏതാനും മണിക്കൂറുകളോളം എമിറേറ്റില്‍ പെയ്ത മഴയില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ അടിയന്തിര പ്രാധാന്യത്തോടെ നീക്കം ചെയ്തത് ദുബായ് മുനിസിപ്പാലിറ്റിക്ക് അഭിമാനമായി.

ഏതാണ്ട് 5000 ലധികം ജീവനക്കാരെ രംഗത്തിറക്കിയാണ് ദുബായ് മുനിസിപ്പാലിറ്റി ഏറെ ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ടപ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നിലവില്‍ വെള്ളം ഒഴുകി പോകുവാനുള്ള ചാലുകള്‍ ഉണ്ടായിരുന്നിടത്ത് അത്തരം ഓടകള്‍ ക്ലീന്‍ ചെയ്തും, അല്ലാത്ത മേഖലകളില്‍ ടാങ്കറുകളില്‍ വെള്ളം ശേഖരിച്ച് മാറ്റിയുമാണ് റോഡ് ഗതാഗതം സുഗമമാക്കിയത്.

talibjulfar

എമിറേറ്റിനെ പത്ത് മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചാണ് ഗെയ്ത്ത് ദുബായ് സംഘത്തിന്റെ ശുചീകരണ പ്രവര്‍ത്തനം നടന്നത്. മഴക്കെടുതിയില്‍ ഏറെ പ്രയാസം സ്രഷ്ടിച്ച 265 സ്ഥലങ്ങളായിരുന്നു കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ ആദ്യം തെരഞ്ഞെടുത്തതെന്ന് ദുബായ് മുനിസിപ്പാലിറ്റി അസി. ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ താലിബ് ജുള്‍ഫാര്‍ വ്യക്തമാക്കി.

rainwaterremovalinprogress

22 പരാതികളാണ് വെള്ളം കെട്ടി നില്‍ക്കുന്നതുമായി മുനിസിപ്പാലിറ്റിക്ക് ലഭിച്ചത്. എല്ലാ പരാതികളും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ജീവനക്കാരുടെ പങ്ക് വളരെ വിലപ്പെട്ടതായിരുന്നു.

English summary
Dubai Municipality teams drain out rainwater in record time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X