ദുബായ്: ഭിക്ഷാടനത്തട്ടിപ്പുകാര് വന്‍തുക സമ്പാദിക്കുന്നു, ദുബായ് നിവാസികള്‍ക്ക് മുന്നറിയിപ്പ്
ദുബായ്: റമദാന് മാസത്തിന്റെ മറവില്‍ ഭിക്ഷാടനത്തിനെത്തുന്നവരെക്കുറിച്ച് ദുബായി നിവാസികള്‍ക്ക് മുന്നറിയിപ്പുമായി ദുബായി മുനിസിപ്പാലിറ്റി. ബിസിനസ് ടൂറിസ്റ്റ് വിസകളില്‍ ദുബായിലെത്തുന്നവരാണ് ഇത്തരത്തില്‍ ഭിക്ഷാടനം വഴി വന്‍ തുക സമ്പാദിക്കുന്നതെന്ന് നേരത്തെ മുനിസിപ്പാലിറ്റി കണ്ടെത്തിയിരുന്നു. ഇതിനെതിരെ ദുബായ് മുനിസിപ്പാലിറ്റി റമദാന് മാസത്തില്‍ ഭിക്ഷാടനമാഫിയക്കെതിരെ ക്യാമ്പയിന് ആരംഭിച്ചിരുന്നു. ദുബായി പോലീസ് നടത്തിയ തിരച്ചിലില്‍ 35 പേരെ ഇതിനകം തന്നെ പിടികൂടിക്കഴിഞ്ഞു. ഇവരില്‍ ഏഴ് പേര് സ്ത്രീകളും രണ്ട് പേര് കുട്ടികളുമാണ്.
ഇതോടെയാണ് സഹതാപം പിടിച്ചുപറ്റി ജനങ്ങളില്‍ നിന്ന് വന്‍തുക കൈപ്പറ്റാനുള്ള ഭിക്ഷാടകരുടെ ശ്രമങ്ങളെക്കുറിച്ച് ദുബായി നിവാസികളില്‍ അവബോധം വളര്‍ത്തിക്കൊണ്ട് പോലീസും മുനിസിപ്പാലിറ്റിയും രംഗത്തെത്തിയിട്ടുള്ളത്. ഇത്തരക്കാര്‍ക്ക് പണം നല്‍കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇഫ്താര്‍ വിരുന്നിന് തൊട്ടുമുമ്പ് ചികിത്സക്കെന്ന് അവകാശപ്പെട്ട് വീടുകളില്‍ എത്തുന്നവരും ഭിക്ഷാടന മാഫിയയുടെ ഭാഗമായി ദുബായിലെത്തുന്നുണ്ടെന്ന് ദുബായി പോലീസ് അവകാശപ്പെടുന്നു. തങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ അസുഖം ബാധിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇത്തരക്കാര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഭിക്ഷാടനം വഴി പണം ശേഖരിക്കുന്നത്. ഇതിന് പുറമേ ശാരീരിക വൈകല്യങ്ങളുള്ളവരും പള്ളികള്‍ക്ക് മുമ്പിലും ഭിക്ഷാടനത്തിനായി ഇത്തരക്കാരെത്താറുണ്ട്. സുഖമില്ലാത്ത കുട്ടികളുമായെത്തി ഭിക്ഷാടനം നടത്തുന്നവരാണ് മറ്റൊരു സംഘം. ഇത്തരത്തില്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട രണ്ട് കുട്ടികളെയാണ് ഇത്തവണ പോലീസ് അറസ്റ്റ് ചെയ്തത്. പണത്തിന്റെ കുറവ് മൂലം ഹജ്ജ് അനുഷ്ടിക്കാന്‍ സാധിച്ചില്ലെന്ന പരാതിയുമായി ഭിക്ഷാടനത്തിനിറങ്ങുന്നവരും കുറവല്ല. ഭിക്ഷാടകരെ കണ്ടെത്തുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 800 - സിഐഡി (800 243), ഇമെയില്‍ ഐഡി; [email protected]. എന്നീ വിലാസത്തിലാണ് വിവരമറിയിക്കേണ്ടത്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications