ദുബായ്; മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 60 വാര്‍ഷികം മാര്‍ച്ച് 31ന്
ദുബായ്: യുഎഇയിലെ ആദ്യത്തെ പ്രവാസി സംഘടനകളിലൊന്നും, അറുപത് വര്‍ഷക്കാലമായി ദുബായില്‍ മത-സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മുട്ടം മുസ്ലിം ജമാഅത്ത് ദുബായ് കമ്മിറ്റി 60 വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുവാന്‍ പ്രസിഡണ്ട് ടി.പി.മഹമൂദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മാര്‍ച്ച് 31 തിയ്യതി ദുബായ് ദേരയിലുള്ള ഫ്‌ലോറ ഗ്രാന്റ് ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കലാമത്സരങ്ങള്‍, മുതിര്‍ന്ന ജമാഅത്ത് അംഗങ്ങളെ ആദരിക്കല്‍, സെമിനാര്‍, ഭക്തിഗാനങ്ങള്‍, ദഫ് മുട്ട്, കോല്‍ക്കളി, യു.എ.ഇ.സാമൂഹ്യ-ജീവകാരുണ്യ - മതരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

സി.പി.മുസ്തഫ, എന്‍.പി.സക്കരിയ്യ, സി.പി.ജലീല്‍, സി.കെ.അശറഫ് ,കെ.വി.സക്കരിയ്യ, കെ അശറഫ് ,നജാദ് ബീരാന്‍ എം.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ജമാഅത്ത്‌റ ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലിസ്വാഗതവും ട്രഷറര്‍ ടി.പി.ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications