ദുബായ്: മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി 60ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും
ദുബായ്: യു.എ.ഇ.യിലെ ആദ്യത്തെ പ്രവാസി സംഘടനയായ ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി 6 മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ 60ാം വാര്‍ ഷികം ആഘോഷിക്കുവാന്‍ പ്രസിഡണ്ട് ടി.പി.മഹമ്മൂദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജമാഅത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുവാനുളള തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്ന്: യോഗം ആവശ്യപ്പെട്ടു. ബാലകൃഷ്ണപിള്ളളയെ പോലെയുള്ളവരുടെ പ്രസംഗത്തിന്റെ പേരില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ സമുദായ നേതാക്കള്‍ പുറത്തിറക്കരുതെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

പുന്നക്കന്‍ ബീരാന്‍ ഹാജി, സി.പി.മുസ്തഫ, കെ.വി.സക്കരിയ്യ കെ.പി.കമാല്‍ റഫീക്ക്, സി.കെ.അശാഫ്, കെ.ടി.പി.ഇബ്രാഹിം, എന്‍.പി.സക്കരിയ്യ, നജാദ് ബീരാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. പൊതു പ്രവര്‍ത്തകനും ജമാഅത്ത് കമ്മിറ്റി അംഗവുമായ പി.കെ.അബ്ദുറഹിമാന്‍ സാഹിബ് പടന്നയുടെ വിയോത്തില്‍ യോഗം അനുശോചനവും പ്രാര്‍ത്ഥനയും നടത്തി. ജമാഅത്ത് ജനറല്‍ സക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സ്വാഗതവും എം.ഇബ്രാഹി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications