ദുബായ്: ഇന്ന് നബിദിനം, ഗള്‍ഫ് നാടുകളിലും ആഘോഷ പരിപാടികള്‍ അരങ്ങേറും
ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1491 മത് ജന്മദിനത്തിന്റെ നിറവിലാണ് ലോക മുസ്ലീംങ്ങള്‍.. വിവിധ ഗള്‍ഫ് നാടുകളിലും കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മദ്രസാ വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേത്യത്ത്വത്തില്‍ ജന്മദിനാഘോഷ പരിപാടികള്‍ അരങ്ങേറും.
പ്രവാചകന്‍ മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള മദ്ഹ് ഗാനങ്ങള്‍ ആലപിച്ച് വിദ്യാര്‍ത്ഥികള്‍ നബിദിന റാലികളില്‍ പങ്കെടുക്കും. പ്രവാചകന്‍ പഠിച്ചിച്ച ജീവിത ശൈലി പിന്‍പറ്റി ജീവിക്കാന്‍ ആഹ്യാനം ചെയ്യുന്ന പ്രഭാഷണങ്ങളും വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണ നബിദിനാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചതും ഏറെ ശ്രദ്ദേയമാണ്.

ജാതി-മത ഭേദമന്യെ മാനവ രാശിയോട് കരുണ കാണിക്കുവാനാണ് നബി സ്വന്തം അണികളോട് ഉപദേശിച്ചിട്ടുള്ളതെന്ന് മത പണ്ഡിതന്മാര്‍ നബിദിന സന്ദേശത്തില്‍ വ്യക്തമാക്കി. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ആശംസകള്‍ നേര്‍ന്നു. അനുദിനം ധര്‍മ്മച്യുതികള്‍ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് നന്മ പ്രചരിപ്പിക്കാനും തിരുനബി(സ)യുടെ സുന്നത്തുകള്‍(തിരുചര്യകള്‍) ജീവിതത്തില്‍ പകര്‍ത്താനുമുള്ള അവസരമായി ഇതിനെ കാണണമെന്ന് അദ്ധേഹം വിശ്വാസികളോടഭ്യര്‍ത്ഥിച്ചു. പണക്കാരനും പാവപ്പെട്ടവനും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം ഇന്ന് അനിവാര്യമായത് കാരുണ്ണ്യമാണ്.

അപ്രകാരം നമ്മുടെ ജീവിതം ചിട്ടപ്പെടുത്തി ജീവിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ വിലപ്പെട്ടതാകുന്നത്. നമ്മുടെ മീലാദാഘോഷങ്ങളെല്ലാം ലോകത്തിന് നന്മ പകരുന്ന രീതിയിലാവട്ടെ എന്നും തങ്ങള്‍ ആശംസയില്‍ അറിയിച്ചു. മൗലിദ് സദസ്സുകള്‍ കേവല ചടങ്ങുകളിലൊതുക്കാതെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കൊപ്പം പരമാവധി നന്മകള്‍ വളര്‍ത്താനും അവ പ്രചരിപ്പിക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
ഇതിനിടയിലും ആഘോഷ രീതികളുടെ പേരില്‍ അനുചിതമായ വാക്ക് തര്‍ക്കങ്ങള്‍ സൃഷ്ടിച്ച് വിലപ്പെട്ട സമയവും സമ്പത്തും ഊര്‍ജ്ജവും നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആശ്വാസമല്ലെന്നും അദ്ധേഹം പറഞ്ഞു. സ്‌നേഹാഘോഷങ്ങളുടെ ശ്രേഷ്ടഭാവങ്ങളിലും നിഷിദ്ധം ചാര്‍ത്തുന്നത് വരണ്ട മനസ്സിന്റെ പ്രതിഫലനമാണെന്നും പ്രവാചക സ്‌നേഹം കൂടുതലായി പ്രകടിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications