ലോകത്തിലെ ഏറ്റവും മികച്ച കടല്‍ തീരം ദുബായിയുടേത് !!!
ദുബൈ: ബ്രിട്ടനിലെ ദ ടെലഗ്രാഫ് ദിനപത്രം പുറത്തു വിട്ട ലോകത്തെ ഏറ്റവും മികച്ച കടല്‍ത്തീരങ്ങളുടെ പട്ടികയില്‍ ദുബൈ കടല്‍ത്തീരം ഒന്നാം സ്ഥാനം നേടി. സഞ്ചാരികളുടെ എണ്ണം, കടല്‍ത്തീരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷ, പരിസ്ഥിതി, പരിസരത്തെ ശുചിത്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ഏറെ പ്രാധാന്യത്തോടെ മികച്ച രീതിയില്‍ പരിപാലിക്കുന്ന എമിറേറ്റിലെ കടല്‍ത്തീരങ്ങള്‍ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണെന്ന് ദുബൈ പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ആലിയ അബ്ദുല്‍ റഹീം ഹര്‍മൂദി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് 200 ദശലക്ഷം ദിര്‍ഹമാണ് കടല്‍ത്തീര സംരക്ഷണത്തിനായി ചിലവഴിച്ചതെന്നും ആലിയ അബ്ദുല്‍ റഹീം ഹര്‍മൂദി പറഞ്ഞു. പാരിസ്, ബ്രസീലിലെ ഷാന്‍ഗായ്, റിയോ ഡി ജനോറ, ബാഴ്‌സലോണ, ഏതന്‍സ്, ലോസ് ഏഞ്ചലസ്, ദക്ഷിണാഫ്രിക്കയിലെ കാപ് ടൗണ്‍ എന്നിവിടങ്ങളിലെ കടല്‍ത്തീരങ്ങളും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.












Click it and Unblock the Notifications