Get Updates
Get notified of breaking news, exclusive insights, and must-see stories!

താൽക്കാലിക ജീവനക്കാരെ കണ്ടെത്താൻ ദുബായിയിൽ പുതിയ ഓൺലൈൻ സംവിധാനം

ദുബായ്: താൽക്കാലികമായി ജീവനക്കാരെ ആവശ്യമുള്ളവർക്ക് ഒാൺലൈൻ വഴി ഉടൻ ലഭ്യമാക്കുന്ന സംവിധാനത്തിന് ദുബായില് തുടക്കമായ്. ജീവനക്കാർ അവധിക്ക് പോകുന്പോഴും ജോലിത്തിരക്ക് കൂടുതലുള്ളപ്പോഴും താൽക്കാലിക ജോലിക്കുമെല്ലാം എളുപ്പം പകരക്കാരെ ഇതുവഴി കണ്ടെത്താനാകുമെന്ന് ബന്ധപ്പെട്ടവർ ദുബായിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെബ് സൈറ്റിൽ വിവിധ മേഖലകളിൽ ലഭ്യമായ ജീവനക്കാരുടെ വിശദാംശങ്ങളും വീഡിയോ പ്രൊഫൈലും ലഭ്യമാണ്. ഇതിൽ നിന്ന് ഉചിതമായവരെ തെരഞ്ഞെടുത്ത് ഓൺലൈൻ വഴി തന്നെ വേതനമടച്ചാൽ പറയുന്ന ദിവസം ജീവനക്കാർ ഓഫീസിൽ എത്തുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

പ്രമുഖ ടാലൻറ് മാനേജ്മെന്റ് കന്പനിയായ ടാസ്ക് ഔട്സോസിങ്ങാണ് ടാസ്ക് ടെമ്പ് എന്ന പേരിലുള്ള നൂതന പോർട്ടൽ സംവിധാനം തുടങ്ങിയത്. www.tasctemp.com എന്ന വെബ് സൈറ്റിലാണ് ഈ സൗകര്യം ലഭിക്കുക. ഒരു ദിവസം മുതൽ ആറു മാസത്തേക്ക് വരെ ജീവനക്കാരെ ഇതുവഴി സേവനത്തിന് ലഭിക്കും.

nri

ജീവനക്കാരെ നിയമിക്കാനാവശ്യമായ രേഖകളും നിയമനടപടികളും നേരത്തെ തന്നെ പൂർത്തിയാക്കിയതിനാൽ ഉടനെ സേവനത്തിനെത്തും. ടാസ് ക് ഒൗട്ട് സോഴ് സിങ്ങ് സി.ഇ.ഒ മഹേഷ് ഷഹ് ദാദ് പുരി, സീനിയർ വൈസ് പ്രസിഡൻറ് അബ്ബാസ് അലി, മെൽവിൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+