ഓണ്‍ലൈന്‍ ഖുറാന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ടം മെയ് മാസം നടക്കും
ദുബായ് : ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റിയ പ്രഥമ ഓണ്‍ലൈന്‍ ഖുറാന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ടം മെയ് 26ന് നടക്കും. കഴിഞ്ഞ 38 വര്‍ഷമായി യു.എ.ഇ മത കാര്യവകുപ്പിന്റെ അനുമതിയോടുകൂടി പ്രര്‍ത്തിക്കുന്ന യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് ഓണ്‍ലൈന്‍ ഖുറാന്‍ പരീക്ഷക്ക് തുടക്കം കുറിച്ചത്. കെ.എന്‍. എമ്മുമായി സഹകരിച്ചാണ് രണ്ടാംഘട്ട പരിക്ഷ നടക്കുക.
പരീക്ഷക്കായി പുതുതായി തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ.എന്‍.എം പ്രസിഡണ്ട് ടി. പി. അബ്ദുല്ലക്കോയ മദനിയും സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ അഹമ്മദ് സാഹിബും സംയുക്തമായി നിര്‍വ്വഹിച്ചു. അല്‍മനാര്‍ സെന്റര്‍ ചെയര്‍മാന്‍ വി.കെ. സകരിയ്യ പരീക്ഷയെ കുറിച്ച് വിശദീകരണം നല്‍കി. തികച്ചും സൗജന്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ നിന്നും ഒരേ സമയം പങ്കെടുക്കാനാവുന്ന പരീക്ഷയിലെ വിജയികള്‍ക്ക് വമ്പിച്ച ക്യാഷ് പ്രൈസുകളാണ് കാത്തിരിക്കുന്നത്.
അനുവദിച്ച 30 മിനുറ്റിനുള്ളില്‍ കൂടുതല്‍ ശരിയുത്തരം കുറഞ്ഞ സമയം കൊണ്ട് സമര്‍പ്പിച്ച ആദ്യത്തെ 100 പേര്‍ക്കാണ് സമ്മാനം ലഭിക്കുക. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് ഒരു ലക്ഷം (100,000.00) രൂപയും, രണ്ടാം സ്ഥാനം നേടിയാള്‍ക്ക് 75,000 രൂപയും. മൂന്നാം സ്ഥാനം നേടിയാള്‍ക്ക് 50000 രൂപയും നാലു മുതല്‍ 10 വരെ സ്ഥാനം നേടിയാളുകള്‍ക്ക് 10000 രൂപയും അതോടൊപ്പം മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുര്‍ആനിന്റെ 8 വാള്യങ്ങളിലുള്ള പുതിയ പതിപ്പിന്റെ ഓരോ സെറ്റും സമ്മാനമായി ലഭിക്കും.

11 മുതല്‍ 25 വരെ സ്ഥാനം നേടുന്നവര്‍ക്ക് 2500 രൂപയോ അമാനി മൗലവിയുടെ തഫ്‌സീറിന്റെ ഒരോ സെറ്റുവീതമോ സമ്മാനമായി നല്‍കും. 26 മുതല്‍ 100 വരെ സ്ഥാനം നേടിയവര്‍ക്ക് 1000 രൂപയോ അല്ലെങ്കില്‍ 1300 രുപ വിലയുള്ള ഇസ്ലാമിക പുസ്തകങ്ങളോ സമ്മാനമനായി ലഭിക്കും. കൂടാതെ അറുപത് ശതമനാത്തില്‍ (60%) കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിശുദ്ധ ക്വുര്‍ആനിന്റെ 67 മുതല്‍ 77 വരെയുള്ള 11 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇരുപത്തി ഒമ്പാതാമത് ജുസ്ഇല്‍ (ജുസ്അ തബാറക) നി് മര്‍ഹൂം മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയുടെ അടിസ്ഥാനത്തില്‍ ഒബ്ജക്ടീവ് ടൈപ്പിലുള്ള 30 ചോദ്യങ്ങള്‍ക്ക് 30 മിനിറ്റ് സമയം ലഭിക്കുക. മോഡല്‍ പരീക്ഷ 2016 മെയ് 20 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 10 വരെയും പ്രധാന പരീക്ഷ 2016 മെയ് 26 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 10 വരെയും നടക്കും. പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ quranexam.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
മത്സരാര്‍ത്ഥികള്‍ക്ക് വീട്ടിലിരിന്നോ ജോലി സ്ഥലത്ത് നിന്നോ പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ഖുര്‍ആന്‍ പഠിക്കാുവാനുള്ള വിശാലമായ ഒരു വാതായനമാണ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഇവിടെ തുറക്കപ്പെടുന്നതെന്നും, മുഴുവന്‍ മലയാളികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും യു.എ.ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദും ജനറല്‍ സെക്രെട്ടറി സി.ടി. ബഷീറും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഓണ്‍ലൈന്‍ പരീക്ഷാ സമയത്ത് നേരിടുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് സെന്റര്‍ ഐ.ടി. ടീം പരീക്ഷാ സമയത്ത് പരീക്ഷാര്‍ത്ഥികളുമയ ബന്ധപ്പെടുകയും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമാണ്. തുല്യമാര്‍ക്ക് നേടുന്നവര്‍ക്ക് അവരുടെ പരീക്ഷാ ഫിനിഷ് ചെയ്ത സമയംകൂടി കണക്കിലെടുത്തായിരിക്കും റാങ്കുകള്‍ നിശ്ചയിക്കുക.












Click it and Unblock the Notifications