ദുബായ് ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റ് ഏപ്രിലില്‍
ദുബായ്: ദുബായ് ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റ് ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ ഖിസൈസ് അല്‍ അഹ്‌ലി ക്ലബ്ബില്‍ നടക്കുമെന്ന് യു എ ഇ തെയ്‌കോണ്ടോ ആന്റ് കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍ അബ്ദുര്‍റസാഖ് അല്‍ റസൂഖി അറിയിച്ചു. ഇന്ത്യയടക്കം 40 രാജ്യങ്ങളില്‍ നിന്ന് മത്സരാര്‍ഥികള്‍ ഉണ്ടാകും.

14 വയസിന് താഴെയുള്ളവര്‍ക്കും അംഗ വൈകല്യമുള്ളവര്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും. രജിസ്‌ട്രേഷന്‍ നടന്നുവരികയാണ്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം.
ഇതിന്റെ തുടര്‍ച്ചയായി കരാട്ടെ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് നടക്കും. ഏപ്രില്‍ ഒമ്പത്, പത്ത് തിയതികളില്‍ ഇതേ വേദിയിലാണ് മത്സരം. ജി സി സിയില്‍ ആദ്യമായാണ് കരാട്ടെ പ്രീമിയര്‍ ലീഗ്. ലക്ഷം ഡോളറാണ് സമ്മാനത്തുകയെന്നും മേജര്‍ ജനറല്‍ അറിയിച്ചു.












Click it and Unblock the Notifications