Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: സ്‌കൂള്‍ കാന്റീനിലെ ഭക്ഷണത്തില്‍ നഖം; കെഎച്ച്ഡിഎയ്ക്ക് രക്ഷിതാക്കളുടെ പരാതി

ദുബായ്: സ്‌കൂള്‍ കാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് നഖം കിട്ടിയ സംഭവത്തില്‍ സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍. നാല് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ കാന്റീനില്‍ നിന്ന് നല്‍കിയ ഭക്ഷണപ്പാത്രത്തിലാണ് കുട്ടിയുടെ അമ്മ നഖം കണ്ടെത്തിയത്. പാതി കഴിച്ച നിലയില്‍ കണ്ടെത്തിയ ഭക്ഷണത്തില്‍ അവശിഷ്ടത്തില്‍ നഖം കണ്ടെത്തിയതോടെ രക്ഷിതാക്കള്‍ ഉടന്‍തന്നെ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും സ്‌കൂളിന്റെ ഫെസിലിറ്റി മാനേജര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ദുബായിലെ സ്പ്രിംഗിള്‍സ് ഡെയില്‍ സ്‌കൂളിലാണ് സംഭവം.

പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ദുബായ് മുനിസിപ്പാലിറ്റിയിലെ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി നല്‍കിയത്. തുടര്‍ന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പമെന്റ് വകുപ്പിനും പരാതി കൈമാറി. സംഭവം നടന്നതിന് ശേഷം പലതവണ സ്‌കൂളിന്റെ പ്രിന്‍സിപ്പലുമായി നേരിട്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നിരവധി തവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ കാണാന്‍ അനുമതി ലഭിച്ചതെന്നും ആരോപണമുണ്ട്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് സംഭവത്തിന് പിന്നിലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

dubai

സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മാപ്പപേക്ഷിച്ചുകൊണ്ട് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചു. കുട്ടിയുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടുള്ളതായിരുന്നു ഇമെയില്‍ സന്ദേശം. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സ്പ്രിംഗ്ള്‍ ഡെയില്‍ സ്‌കൂള്‍ മാനേജര്‍ സുബൈര്‍ അഹമ്മദ് മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തില്‍ സ്‌കൂള്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ കാന്റീലെ ചില ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ കാന്റീനിലെ മെനുവില്‍ നിന്ന് നീക്കം ചെയ്തുവെന്നും കാന്റീന്‍ അധികൃതര്‍ക്ക് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചോറുള്‍പ്പെടെയുള്ള ഭക്ഷണമായിരിക്കും ഉച്ചഭക്ഷണത്തിന്റെ മെനുവില്‍ ഉണ്ടായിരിക്കുക എന്നും സ്‌കൂള്‍ മാനേജര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+