ഫിലിപ്പിന്‍സ് കൊണ്സല് ജനറല്‍ ഹബിറ്റാറ്റ് സ്‌കൂള്‍ സന്ദര്‍ശിച്ചു
അജ്മാന്‍ : ദുബായ് ഫിലിപ്പിന്‍സ് കൊണ്സല് ജനറല്‍ പോള്‍ റെയ്മണ്ട് കോര്‍സിനെ പൊടുന്നനെ തങ്ങളുടെ സ്‌കൂള്‍ കാമ്പസില്‍ കണ്ടത് അജ്മാന്‍ ഹബിറാറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. സ്‌കൂളിന്റെ വിവിധ രംഗങ്ങളിലെ മുന്നേറ്റവും നൂതന വിദ്യാഭ്യാസ രീതികളും പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളുമൊക്കെ കാണാന്‍ എത്തിയതായിരുന്നു പോള്‍ റെയ്മണ്ട് കോര്‍സ്.

സ്‌കൂള്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി യോടപ്പം അദ്ദേഹം സ്‌കൂള്‍ കറങ്ങി കണ്ടു. ആധുനിക സംവിധാനത്തില്‍ തീര്‍ത്ത ലൈബ്രറി, ജൈവ കൃഷിയിടങ്ങള്‍, മദേര്‍സ് കോര്‍ണര്‍, ഫാം ഹൌസ്, കായിക സംവിധാനങ്ങള്‍, പൂന്തോട്ടം എന്നിവയൊക്കെ സന്ദര്‍ശിച്ച കോര്‍സിനു മാനേജിംഗ് ഡയരക്ടര്‍ സി. ടി. ഷംസുസമാനും അക്കാദമിക് ഡയറക്ടര്‍ സി.ടി. ആദിലും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

ചില ക്ലാസ് മുറികള്‍ സന്ദര്‍ശിച്ച പോള്‍ റെയ്മണ്ട് കോര്‍സ് വിദ്യാര്‍ത്ഥികളുമായും സംവദിച്ചു. ഹബിറ്റാറ്റ് സ്‌കൂളിന്റെ പശ്ചാത്തലവും സംവിധാനങ്ങളും മികച്ചതാണെന്നും ഇത്തരം സ്‌കൂളുകള്‍ ആണ് പ്രവാസികള്‍ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പൂന്തോപ്പിലെ പച്ചകൂടാരത്തില്‍ നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് പോള്‍ റെയ്മണ്ട് കോര്‍സ് മടങ്ങിയത്.












Click it and Unblock the Notifications