യാത്രക്കാര്‍ക്ക് ആശ്വാസമായി എമിറേറ്റ്‌സിന്റെ നഷ്ടപരിഹാരം എത്തി
ദുബായ്: ലാന്‍ഡിംങിനിടെ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്ന എമിറേറ്റ്‌സ് തിരുവന്തപുരം ദുബായ് വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്ക് മികച്ച രീതിയിലുള്ള നഷ്ടപരിഹാരത്തുക നല്‍കാന്‍ വിമാന അധിക്രതര്‍ തീരുമാനിച്ചു. 7000 യുഎസ് ഡോളര്‍ ഏതാണ്ട് 4.70 ലക്ഷം രൂപയാണ് ഓരോ യാത്രക്കാര്‍ക്കും ലഭിക്കുകയെന്ന് എമിറേറ്റ്‌സ് അധിക്രതര്‍ യാത്രക്കാര്‍ക്ക് അയച്ചു കൊടുത്ത ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
വസ്തുക്കള്‍ നഷ്ടപ്പെട്ട ഇനത്തില്‍ രണ്ടായിരം ഡോളറും അപകടത്തെ തുടര്‍ന്നുണ്ടായ പ്രയാസത്തിനും മാനസിക സംഘര്‍ഷത്തിനും ബാക്കി 5000 ഡോളറും എന്ന രീതിയിലാണ് തുക കണക്കാക്കിയിരിക്കുന്നത്. അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാര്‍ക്ക് എമിറേറ്റ്‌സിന്റെ പുതിയ പ്രഖ്യാപനം ഏറെ ആശ്വാസം പകരുന്നതാണ്.

തങ്ങള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതു തന്നെ ഭാഗ്യം, അപകടത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല എങ്കിലും മികച്ച രീതിയിലുള്ള രക്ഷാ പ്രവര്‍ത്തനവും ഇത്രയും പെട്ടന്നുളള നഷ്ടപരിഹാരത്തുകയുടെ പ്രഖ്യാപനവും എമിറേറ്റ്‌സ് കമ്പനിയോടും ഈ രാജ്യത്തോടുമുള്ള ഞങ്ങളുടെ വിശ്വാസം ഇരട്ടിപ്പിക്കുന്നതാണെന്ന് മലയാളിയായ വീട്ടമ്മ പറഞ്ഞു. പാസ്‌പോര്‍ട്ടോ മറ്റ് തിരിച്ചറിയില്‍ കാര്‍ഡോ മുഖാന്തരം എമിറേറ്റ്‌സിനെ സമീപിക്കുന്ന യാത്രക്കാര്‍ക്ക് തുക അയച്ചു നല്‍കുമെന്ന് അധിക്രതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications