കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ഇസ്ലാമിക് എക്സിം ബാങ്ക് വരുന്നു

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ലോകത്തെ ആദ്യത്തെ ഇസ്ലാമിക് എക്‌സിം ബാങ്ക് ദുബായില്‍ ആരംഭിയ്ക്കാന്‍ പദ്ധതി. ദുബായിലെ സാമ്പത്തിക വികസന മന്ത്രാലയമാണ് നീക്കത്തിന് പിന്നില്‍. ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പും ഇവര്‍ പുറത്തിറക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര വ്യാപാര രംഗത്ത് ദുബായ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം.

കയറ്റുമതി, ഇറക്കുമാതി എന്നിവയില്‍ രാജ്യത്തിന്റെ പങ്ക് നിര്‍ണായകമാക്കുന്നതിനാണ് എക്‌സിം ബാങ്കുകള്‍ ശ്രമിയ്ക്കുക. യുഎഇയിലും പുറത്തും ഒട്ടേറെ സേവനങ്ങള്‍ നല്‍കാന്‍ ബാങ്കിന് കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഫിനാന്‍സിംഗ്, വിപണി കണ്ടെത്തല്‍ എന്നിലയില്‍ രാജ്യത്ത്ിന് വേണ്ട എല്ലാ സഹായവും നല്‍കുന്നത് ബാങ്കായിരിയ്ക്കും.

ഇസ്ലാം മതനിയമങ്ങള്‍ക്കനുസരിച്ചാകണം ബാങ്ക് പ്രവര്‍ത്തിയ്‌ക്കേണ്ടതെന്നാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മമുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഗ്രഹിയ്ക്കുന്നത്. പ്രണുഖ ഫിനാന്‍സിംഗ് ഗ്രൂപ്പായ നൂര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പാകും നിര്‍ദ്ദിഷ്ട എക്‌സിം ബാങ്കിന് വേണ്ട ഉപദേശങ്ങളും സഹായങ്ങളും നല്‍കുന്നത്.

English summary
Dubai plans Islamic Exim bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X