Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലെ എക്‌സ്‌ചേഞ്ച് കൊള്ള പ്രതികള്‍ പോലീസ് പിടിയിലായി!!!

ദുബായ്: കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ദുബായ് കറാമയിലെ പ്രമുഖ എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. മോഷണത്തില്‍ പ്രത്യേകം പരിശീലനം നേടിയ ആറംഗ സംഘമാണ് ടിയര്‍ ഗ്യാസും തോക്കുകളുമായി പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഏതാണ്ട് 7 ലക്ഷം ദിര്‍ഹം കൈക്കലാക്കിയത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത് ദുബായ് പോലീസിന് അഭിമാനമായി.

dubai-thief

മികച്ച സുരക്ഷാ ക്രമീകരണങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഇത്തരം പണമിടപാട് സ്ഥാപനങ്ങളും ബാങ്കുകളും ജുവല്ലറി സ്ഥാപനങ്ങളും മുഴുവന്‍ സമയ പോലീസ് നിരീക്ഷണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള സംവിധാനങ്ങളില്‍ മുഖം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൂന്ന് മിനിറ്റുകള്‍ക്കകം പ്രതികള്‍ കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. പ്രതികളിലൊരാള്‍ സ്വദേശത്തേക്ക് നാടുവിടാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പോലീസ് പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്യേഷണത്തിലാണ് ആറംഗ സംഘം വലയിലായത്.

ഇവര്‍ കളിത്തോക്കുകളാണ് ഉപയോഗിച്ചതെന്നും മോഷ്ടിച്ച 7 ലക്ഷത്തില്‍ 6.5 ലക്ഷം ദിര്‍ഹം കണ്ടെടുക്കാന്‍ സാധിച്ചതായും ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അറിയിച്ചു. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവരാണ് പ്രതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+