ദുബായ് ജയിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായമായി സ്വദേശി വ്യാപാരിയുടെ വക ഒരു ലക്ഷം ദിര്‍ഹം
Recommended Video

ദുബയ്: സാമ്പത്തിക പരാധീനതകളാല്‍ ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ തടവറകളില്‍ തുടരേണ്ടിവരുന്നവര്‍ക്ക് സഹായഹസ്തവുമായി ദുബയ് വ്യാപാരി. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാട്ടിലേക്ക് തിരിക്കാനാവാതെ ദുബയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്കായി ഒരു ലക്ഷം ദിര്‍ഹം (18.4 ലക്ഷം രൂപ) സംഭാവനയായി നല്‍കിയിരിക്കുകയാണ് ദുബയിലെ പ്രമുഖ സ്വദേശി ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ യാഖൂബ് അല്‍ അലി.
രണ്ടു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് തടവുകാരുടെ മോചനത്തിനായി വ്യവസായി ഒരു ലക്ഷം രൂപ നല്‍കുന്നതെന്ന് ദുബയ് പോലിസ് അറിയിച്ചു. ദുബയ് പോലിസിനാണ് ഇദ്ദേഹം പണം നല്‍കിയിരിക്കുന്നത്. തടവുകാര്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള വിമാനടിക്കറ്റ് വാങ്ങുന്നതിനായാണ് ഈ സംഭാവന ഉപയോഗിക്കുക. തടവുകാരുടെ ദുരിതങ്ങളകറ്റുകയെന്ന ലക്ഷ്യത്തോടെ പോലിസ് ആവിഷ്ക്കരിച്ച തഫ്രീജ് കര്‍ബ കാംപയിന്റെ ഭാഗമായാണ് സംഭാവനയെന്ന് ദുബയ് പോലിസ് അറിയിച്ചു.

യാഖൂബ് അല്‍ അലിയുടെ മഹാമനസ്കതയെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമണ്‍ റൈറ്റ്സ് ഡയരക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മുര് അഭിനന്ദിച്ചു. 2018 സായിദിന്റെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സംഭാവനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി തടവുകാരുടെയും കുടുംബങ്ങളുടെയും മുഖങ്ങളില്‍ പുഞ്ചിരി വിരിയിക്കുന്ന നടപടിയാണ് പുണ്യ മാസമായ റമദാനില്‍ അദ്ദേഹം കൈക്കൊണ്ടിരിക്കുന്നതെന്നും അല്‍ മുര് പറഞ്ഞു. ജയില്‍ ജീവിതത്തിനു ശേഷം പുതിയൊരു ജീവിതം ആരംഭിക്കാന്‍ തടവുകാര്‍ക്ക് ഇത് പ്രചോദനമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് പിഴയടക്കാനും നാട്ടിലേക്ക് ടിക്കറ്റെടുക്കാനും സാധിക്കാതെ നിരവധി പേര് ദുബയിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ സംഭാവന സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ ദുബയ് പോലിസ് ആവിഷ്ക്കരിച്ച പദ്ധതിയാണ് തഫ്രീജ് കര്‍ബ (ദുരിതമകറ്റല്‍).
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications