ദുബായ് : കുഞ്ഞുവാവയെ നോവിച്ചതിന് ചേച്ചിവാവയെ അമ്മ പൊളളിച്ചു

അനുജത്തിയുടെ ദേഹം പൊള്ളിച്ചതിന് ആറുവസുകാരിയായ പെണ്‍കുഞ്ഞിന്റെ ദേഹം അമ്മ പൊള്ളിച്ചു. സ്പൂണ്‍ ചൂടാക്കി കുട്ടിയുടെ ദേഹത്ത് പലഭാഗങ്ങളിലും പൊള്ളലേല്‍പ്പിയ്ക്കുകയായിരുന്നു. മാത്രമല്ല ആഫ്രിയ്ക്കന്‍ വംശജരായ ഈ ദമ്പതിമാര്‍ കുട്ടികളെ സ്ഥിരമായി മര്‍ദ്ദി്ക്കാറുണ്ടായിരുന്നു. പത്തുവയസുകാരനായ മകനെയും കുസൃതികാട്ടിയതിന് ദമ്പതിമാര്‍ മര്‍ദ്ദിച്ചവശരാക്കി.
പെണ്‍കുട്ടിയുടെ സ്‌കൂള്‍ അധ്യാപകരാണ് കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ സ്‌കൂള്‍ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. ദുബായ് പൊലീസിലെ മനുഷ്യാവകാശ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ആണ്‍കുട്ടിയ്ക്കും മര്‍ദ്ദനമേല്‍ക്കുന്നകാര്യം വ്യക്തമായത്. തുടര്‍ന്ന് ദമ്പതിമാര്‍ക്കെതിരെ പൊലീസും മനുഷ്യാവകാശ വിഭാഗവും ഉള്‍പ്പടെ കേസെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞനുജത്തിയെ പൊള്ളിച്ചതിനാണ് തങ്ങള്‍ ആറുവയസുകാരിയെ പൊള്ളലേല്‍പ്പിച്ചതെന്ന് കുട്ടിയുടെ അമ്മ സമ്മതിച്ചു. കുസൃതി കൂടുതലായതിനാലാണ് മകനെ ശിക്ഷിച്ചതെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications