ദുബായില്‍ എത്തിയ ഇന്ത്യക്കാരന്‍ 90 യുവതികളെ പീഡിപ്പിച്ചെന്നോ...? പോലീസിന് പറയാനുള്ളത്...
ദുബായ്: ഇന്ത്യക്കാരന്‍ 90 യുവതികളെ പീഡിപ്പിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ചുക്കൊണ്ട് ദുബായ് പോലീസ്.
വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തില്‍ ഒരു സംഭവം ദുബായില്‍ ഉണ്ടായിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.

സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനാണ് പോലീസ് തീരുമാനം. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ ഒഫിഷ്യല്‍ സൈറ്റുകളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കണം എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications