Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഴ അടയ്ക്കാം! ഇനി ഇന്‍സ്റ്റാള്‍മെന്റായി

മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസം കൊണ്ട് പിഴ അടയ്ക്കാം. പലിശ ഈടാക്കില്ല. 500 ദിര്‍ഹമാണ് മിനിമം അടയ്‌ക്കേണ്ട തുക.

ദുബൈ : എല്ലാം ഒറ്റ ക്ലിക്കില്‍ അല്ലെങ്കില്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കാലമാണിത്. എന്ത് ആവശ്യമുണ്ടോ എല്ലാം വീട്ടിലിരുന്നോ അല്ലെങ്കില്‍ ഓഫീസിലിരുന്നോ ഒറ്റ ക്ലിക്കിലൂടെ തന്നെ നേടാനാകും. അതിനാല്‍ ക്യൂ നില്‍ക്കുന്ന സങ്കല്‍പ്പമൊക്കെ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ദുബായിലുള്ളവര്‍ക്ക് ആശ്വാസമായി മറ്റൊരു വാര്‍ത്ത കൂടി വരുന്നു.

ദുബായില്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തുന്നതിനെ ഓര്‍ത്തും അത് എങ്ങനെ അടയ്ക്കും എന്നതിനെ കുറിച്ചോര്‍ത്തും ഭയപ്പെടേണ്ട. ഇനി പിഴ തവണകളായി അടയ്ക്കാം. ഇതിനുള്ള പദ്ധതി ദുബായ് പോലീസ് തന്നെയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

സൗകര്യം അബുദാബി കൊമേഷ്യല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക്

സൗകര്യം അബുദാബി കൊമേഷ്യല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക്

അബുദാബി കൊമേഷ്യല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസം കൊണ്ട് പിഴ അടയ്ക്കാം. പലിശ ഈടാക്കില്ല. 500 ദിര്‍ഹമാണ് മിനിമം അടയ്‌ക്കേണ്ട തുക.തിങ്കളാഴ്ച ദുബായ് പോലീസും അബുദാബി കൊമേഷ്യല്‍ ബാങ്കും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ദുബായ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. ഡിജിറ്റല്‍ വിദ്യയുടെ പ്രചാരത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

 സര്‍വീസ് സെന്ററുകള്‍ സഹായത്തിന്

സര്‍വീസ് സെന്ററുകള്‍ സഹായത്തിന്

പിഴ അടയ്ക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ദുബായ് പോലീസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, അല്ലെങ്കില്‍ പോലീസ് വെബ്‌സൈറ്റ് വഴിയും പിഴ അടയ്ക്കാം. രാജ്യത്തിന്റെ വിവിധ ഭാഗത്തു പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററുകള്‍ വഴിയാണ് പിഴ അടയ്‌ക്കേണ്ടത്.

 വേഗത്തിലും കൃത്യതയോടെയും

വേഗത്തിലും കൃത്യതയോടെയും

വാഹനം ഉപയോഗിക്കുന്നവരുടെ സൗകര്യം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് ബ്രിഗേഡിയര്‍ ഹുമയിഡ് അല്‍ സുവൈദി പറയുന്നു.വേഗത്തിലും കൃത്യതയോടെയും ഉപഭോക്താക്കള്‍ക്ക് പിഴ അടയ്ക്കാനാകുമെന്നും ഇത്തരം പദ്ധതിക്കായി ദുബായ് പോലീസിനൊപ്പം കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അബുദാബി കൊമേഷ്യല്‍ ബാങ്ക് വ്യക്തമാക്കുന്നു.

 51,000 കേസുകള്‍

51,000 കേസുകള്‍

51,000 ഗതാഗത നിയമ ലംഘനങ്ങളാണ് 2015ല്‍ റിരപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചുവന്ന ലൈറ്റ് മറികടക്കുക, തെറ്റായ രീതിയിയില്‍ മറ്റ് വാഹനത്തെ മറികടക്കുക, ഫോണ്‍ ചെയ്തുകൊണ്ട് വാഹനം ഓടിക്കുക, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക തുടങ്ങി നിരവധി നിയമ ലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+