യാത്രക്കാരന്റെ ബാഗില്‍ നിന്നും കിറ്റ്കാറ്റ് അടിച്ചുമാറ്റിയ പോര്‍ട്ടറെ ദുബായ് പോലീസ് പൊക്കി
ദുബൈ: നേപ്പാള്‍ സ്വദേശികളായ രണ്ട് പോര്‍ട്ടര്‍മാരെയാണ് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദുബൈ പോലീസ് പൊക്കിയത്.
യാത്രക്കാരന്റെ ബാഗില്‍ നിന്നും കിറ്റ്കാറ്റ് ചോക്ലേറ്റ് അടിച്ചുമാറ്റുന്നത് പോലീസ് നിരീക്ഷണ കേമറയില്‍ കുടുങ്ങുകയായിരുന്നു.
ലഗേജ് കൈകാര്യം ചെയ്യുന്ന ഭാഗത്തുള്ള കേമറ പരിശോധിക്കുന്നതിനിടെ എയര്‍പോര്‍ട്ട് ഓഫീസറായ ഖലീഫ അലിയാണ് കുറ്റക്രത്യം കണ്ടുപിടിച്ചത്.

ഒരാള്‍ പരിസരം വീക്ഷിക്കുകയും മറ്റയാള്‍ ബാഗില്‍ നിന്നും കിറ്റ്കാറ്റ് ചോക്ലേറ്റ് അടിച്ചു മാറ്റുന്നതുമാണ് കേമറയില്‍ പതിഞ്ഞിരിക്കുന്നത്.
50 ദിര്‍ഹം വിലമതിക്കുന്ന മിഠായികളാണ് എടുത്ത് മാറ്റിയെതെങ്കിലും കുറ്റക്രത്യം ഏറെ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്ത് ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications