Get Updates
Get notified of breaking news, exclusive insights, and must-see stories!

വേശ്യ വൃത്തിക്കായി 14കാരിയെ അമ്മാവന്‍ വിറ്റു; രണ്ട് മാസം ലൈംഗിക പീഡനവും മര്‍ദനവും, ഒടുവില്‍...

ദുബായ്: വേശ്യ വൃത്തിക്കായി അമ്മാവന്‍ വിറ്റ 14കാരിയെ ദുബായ് പോലീസ് രക്ഷപ്പെടുത്തി. ഏഷ്യന്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി രണ്ട് മാസത്തോളമായി നിര്‍ബന്ധിത വേശ്യാവൃത്തി ചെയ്ത് വരികയായിരുന്നു.

പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മറ്റൊരു സംഘം യുവതികളെയും പോലീസ് രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് വിരുദ്ധ സംഘമാണ് പരിശോധന നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെട്ട മാംസക്കച്ചവട സംഘം അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. സംഭവത്തില്‍ ഒരു പുരുഷനും സ്്ത്രീയും അറസ്റ്റിലായി.

വിറ്റത് അമ്മാവന്‍

വിറ്റത് അമ്മാവന്‍

പെണ്‍കുട്ടിയുടെ അമ്മാവന്‍ തന്നെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യഭിചാര സംഘത്തിന് വിറ്റതെന്നാണ് വിവരം. ഇതിനായി ഇയാള്‍ ണം കൈപ്പറ്റിയതായും വിവരമുണ്ട്.

വയസ് തിരുത്തി

വയസ് തിരുത്തി

14 വയസുള്ള പെണ്‍കുട്ടിയുടെ വയസ് 24 എന്ന് തിരുത്തിയാണ് അമ്മാന്‍ ഒരു ജിസിസി രാജ്യം വഴി പെണ്‍കുട്ടിയെ ദുബായിലേക്ക് അയച്ചത്. പെണ്‍കുട്ടി വ്യഭിചാര സംഘത്തിലേക്കാണ് പോകുന്നതെന്ന് അമ്മാവന്‍ അറിയാമായിരുന്നതായും പോലീസ് പറയുന്നു.

മസാജ് പാര്‍ലറില്‍ ലൈംഗിക പീഡനം

മസാജ് പാര്‍ലറില്‍ ലൈംഗിക പീഡനം

ജിസിസി രാജ്യത്തെത്തിയ പെണ്‍കുട്ടിയെ സംഘത്തിലെ ഒരാള്‍ ഒരു മസാജ് പാര്‍ലറില്‍ എത്തിച്ചിരുന്നുവെന്നും ഇവിടെ വച്ച് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നുവെന്നും പോലീസ്.

നിര്‍ബന്ധിത വേശ്യാവൃത്തി

നിര്‍ബന്ധിത വേശ്യാവൃത്തി

ഇതിനു പിന്നാലെ പെണ്‍കുട്ടിയെ വേശ്യാ വൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ എതിര്‍ത്തതോടെ ക്രൂരമായി മര്‍ദിച്ചതായും വിവരങ്ങളുണ്ട്.

രണ്ട് മാസത്തോളമായി

രണ്ട് മാസത്തോളമായി

രണ്ട് മാസത്തോളമായി നിര്‍ബന്ധിത പെണ്‍കുട്ടി വേശ്യാ വൃത്തി ചെയ്ത് വരികയാണ്. ഇവിടെ നിന്നാണ് ദുബായ് പോലീസ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിക്ക് പുറമെ ഒരു സംഘം യുവതികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

നിരവധി ഇടപാടുകാര്‍

നിരവധി ഇടപാടുകാര്‍

ഒരു ദിവസം തന്നെ നിരവധി ഇടപാടുകാരാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു. ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടും ഫലമുണ്ടായില്ലെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

പണം അമ്മാവന്

പണം അമ്മാവന്

രണ്ടുമാസനത്തിനിടെ പെണ്‍കുട്ടിക്ക് പണം ഒന്നും ലഭിച്ചിരുന്നില്ല. പണം അമ്മാവനാണ് നല്‍കിയിരുന്നതെന്നാണ് വിവരം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെട്ട മാംസക്കച്ചവട സംഘം അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരന്നു പോലീസ് പരിശോധന നടത്തിയത്.

രണ്ട്‌പേര്‍ അറസ്റ്റില്‍

രണ്ട്‌പേര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. പെണ്‍കുട്ടിയെ വിറ്റ അമ്മാവനെതിരെയം നടപടി ഉണ്ടാകും.

പെണ്‍കുട്ടി സുരക്ഷിത താവളത്തില്‍

പെണ്‍കുട്ടി സുരക്ഷിത താവളത്തില്‍

സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടി ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് വുമണ്‍ കെയറിലാണ് ഇപ്പോള്‍. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പെണ്‍കുട്ടി ഇവിടെ തുടരും. പെണ്‍കുട്ടിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന് പോലീസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+