Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രേക്കില്ലാത്ത കാറില്‍ സഞ്ചരിച്ച യുവതിയെരക്ഷിച്ചു

Dubai
ദുബായ്: ബ്രേക്കില്ലാത്ത കാറില്‍ മരണത്തെ മുഖാമുഖം കണ്ട് യാത്ര ചെയ്ത യുവതിയെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ബ്രേക്കില്ലാത്ത കാര്‍ ഓടിച്ചിരുന്ന യുവതിയെ അതിസാഹസികമായിട്ടാണ് പൊലീസ് രക്ഷിച്ചത്. ജെബേല്‍ അലിയ്ക്ക് സമീപം ബ്രേക്ക് തകരാറിലായതിനെത്തുടര്‍ന്ന് മണിയ്ക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയിലാണ് യുവതിയുടെ കാര്‍ സഞ്ചരിച്ചത്. നവാല്‍ ഹുസൈന്‍ എന്ന യുവതിയാണ് മരണത്തില്‍ നിന്ന് വളരെ അദ്ഭുതകരമായി രക്ഷപ്പെട്ടത്.

തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട യുവതി പൊലീസിനെ വിളിച്ചു. തുടര്‍ന്ന് യുവതിയുടെ കാറിനു ചുറ്റാകെ പൊലീസ് വാഹനങ്ങള്‍ പാഞ്ഞെത്തി . അപകടസൈറണ്‍ മുഴക്കി കാറിന് മുന്നിലായി ആംബുലന്‍സ് പാഞ്ഞതോടെ മറ്റ് വാഹനങ്ങള്‍ ഒഴിഞ്ഞ് മാറാന്‍ തുടങ്ങി. പൊലീസിന്റെ ഹെലികോപ്ടറും ദൗത്യത്തില്‍ പങ്കെടുത്തു. ഇതിനിടയില്‍ കാറിന്റെ എഞ്ചിന്‍ ഓഫ് ചെയ്ത് ഗിയര്‍ ന്യൂട്രലിലേയ്ക്ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടു . എന്നാല്‍ യുവതിയ്ക്ക് അതിന് കഴിഞ്ഞില്ല.

ആംബുലന്‍സില്‍ കാറിടിയ്ക്കാന്‍ പൊലീസ് പറഞ്ഞെങ്കിലും അതിനും യുവതിയ്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ കാറിന്‍റെ വേഗത കുറയുകയും സ്ത്രീ രക്ഷപ്പെടുകയും ചെയ്കു. കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാകുമെന്ന് താന്‍ ഭയന്നിരുന്നതായും രക്ഷപ്പെട്ട യുവതി മാധ്യമങ്ങളോട് പറഞ്ഞു. അബുദാബിയിലെ മഫ്‌റാഖ് ആശുപത്രിയിലാണ് ഇവര്‍ ജോലിചെയ്യുന്നത്. എന്നാല്‍ യുവതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+