കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരതീയര്‍ യുഎഇ യെ അളവറ്റ് സ്‌നേഹിക്കുന്നവര്‍; ദുബായ് പോലീസ്

Google Oneindia Malayalam News

ദുബായ്: യു.എ.ഇയുടെ 44ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ബര്‍ദുബൈ പോലീസ് ആസ്ഥാനത്ത് നടന്ന വര്‍ണശബളമായ ആഘോഷപരിപാടി നവ്യാനുഭവമായി. സ്വദേശി കുരുന്നുകള്‍ കാഴ്ചവെച്ച രാജ്യസ്‌നേഹം തുളുമ്പുന്ന കലാപ്രകടനം മനസിന് കുളിര്‍മഴയേകി. ധീരരക്തസാക്ഷികളെ ഓര്‍ത്തുകൊണ്ടുള്ള അവരുടെ ദുഃഖസാന്ദ്രമായ ഈരടികള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. ധീരജവാന്മാരുടെ സ്മരണ പുതുക്കുകയും രാജ്യം മുഴുവന്‍ ആശ്രിതര്‍ക്കൊപ്പമുണ്ടെന്ന സന്ദേശവും സംഘാടകര്‍ പരിപാടിയിലൂടെ കൈമാറി.

ഭാരതത്തനിമ നിറഞ്ഞ നാടന്‍ കലാവതരണത്തോടെ ദുബായ് കെ.എം.സ.സി പ്രവര്‍ത്തകരും പോലീസ് മേധാവിയുടെ പ്രത്യേക ക്ഷണപ്രകാരം പരിപാടിയില്‍ പങ്കാളികളായി. ശുഭ്രവസ്ത്രധാരികളായ നൂറുകണക്കിന് അംഗങ്ങളുമായെത്തിയ കെ.എം.സി.സി നേതാക്കളെയും മനസ് നിറഞ്ഞ സഹകരണത്തേയും അധികാരികള്‍ അഭിനന്ദിച്ചു. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മയില്‍ തുടങ്ങിയവര്‍ രാഷ്ട്രത്തിന് അഭിവാദനമേകി.

burdubaipoliceparade2015

ഇന്തോ അറബ് സൗഹൃദത്തിന്റെ കണ്ണികളാണ് കെ.എം.സി.സി പ്രവര്‍ത്തകരെന്നും രാഷ്ട്രത്തോടും ജനങ്ങളോടും അവര്‍ കാണിക്കുന്ന സ്‌നേഹത്തിന് അതിരുകളില്ലെന്നും ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം മന്‍സൂരി പറഞ്ഞു. രാജ്യത്തോടുള്ള കൂറ് അളവറ്റതാണെന്ന് ഭാരതീയര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ ബന്ധം ദീര്‍ഘകാലമായി തുടര്‍ന്നുവരികയാണ്. പൈതൃകത്തിന്റെ അറ്റുപോകാത്ത വേരുറപ്പിച്ചു നിര്‍ത്തുന്നതില്‍ കാണിക്കുന്ന കരുത്തിനെ അദ്ദേഹം പ്രശംസിച്ചു.

ബര്‍ദുബൈ പോലീസ് സ്‌റ്റേഷന്‍ മേധാവി കേണല്‍ അബ്ദുല്ല ഖാദിം സുറൂര്‍ അല്‍ മല്‍സാം, സൈഫ് ജുമ മുഹമ്മദ് ഖാബീല്‍ (മുലാസിം അവ്വല്‍), ഹുസൈന്‍ മുഹമ്മദ് അബ്ദുല്ല അലി ജുമ ഖല്‍സാന്‍ തുടങ്ങിയവരുടെ സാന്നിധ്യം പരിപാടിക്ക് ഏറെ ആകര്‍ഷകമായിരുന്നു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, മുഹമ്മദ് പട്ടാമ്പി, എം.എ മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര, അശ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍. ഷുക്കൂര്‍, ഹനീഫ കല്‍മാട്ട എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

English summary
Dubai Police talking about Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X