Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ റമസാന്‍ പ്രഭാഷണം ശനിയാഴ്ച

ദുബായ്: 21-ാമത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി നടക്കുന്ന റമസാന്‍ പ്രഭാഷണ പരിപാടിയില്‍ ജൂണ്‍ 3 ശനിയാഴ്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രസംഗിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബര്‍ദുബായ് ഊദ് മേത്തയിലെ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം.'വിശുദ്ധ ഖുര്‍ആന്‍ നന്മയുടെ വാതായനം' എന്നതാണ് പ്രഭാഷണ വിഷയം. ഖുര്‍ആന്‍ അവതരിക്കപ്പെട്ട വിശുദ്ധ റമസാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിനും പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് ഗവണ്‍മെന്റ് കഴിഞ്ഞ 21 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍. കേരളത്തിലെ സുന്നീ നേതൃനിരയിലെ ശ്രദ്ധേയ പണ്ഡിതനാണ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍.

അധ്യാപനം, പ്രഭാഷണം, എഴുത്ത്, പ്രബോധനം, ജീവകാരുണ്യം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി ശിഷ്യ സമ്പത്തുള്ള പണ്ഡിത പ്രതിഭ കൂടിയാണ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. കോട്ടക്കല്‍ കൂരിയാട്ട്, തലക്കടത്തൂര്‍ പുത്തന്‍പള്ളി കാവനൂര്‍, വട്ടേക്കാട് നാദാപുരം ദാറുല്‍ ഹുദാ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ഇപ്പോള്‍ മഞ്ചേരി ദാറുല്‍ ഹികമിയ്യ പ്രിന്‍സിപ്പലാണ്. മലയാളത്തിലും അറബിയിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. വിവിധ സമയങ്ങളില്‍ അദ്ദേഹം നല്കിയ മറുപടികള്‍ 'ഫതാവാ മുഹയിസ്സുന്ന' എന്ന പേരില്‍ മൂന്നുവാല്യം പ്രസിദ്ധീകരിച്ചട്ടുണ്ട്. ശാഫിഈ മദ്ഹബ്, ത്വരീഖത്ത് സമഗ്രപഠനം, ശിഥിലതന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്നിവ പ്രധാന കൃതികളാണ്. 1989 ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി.

ponmula

നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനുമായ അദ്ദേഹം നിരവധി മഹല്ലുകളുടെഖാസി സ്ഥാനം വഹിക്കുന്നു പ്രഭാഷണം വിജയിപ്പിക്കുന്നതിന് ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വിപുലമായ പ്രചാരണം നടത്തുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പെടുത്തും. പരിപാടിയില്‍ ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍ക്ക് പുറമെ പ്രമുഖ മതപണ്ഡിതരും നേതാക്കളും സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലയിലെ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.. വിവരങ്ങള്‍ക്ക് 04-2973999.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+