കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയ വരുമാനക്കാര്‍ക്കായി ദുബായില്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ ഒരുക്കുന്നു

Google Oneindia Malayalam News

ദുബായ്: കുറഞ്ഞ വരുമാനക്കാര്‍ക്കായി പാര്‍പ്പിട കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ദുബായ് ഒരുങ്ങുന്നു. സ്വദേശി വിദേശി കുടുംബങ്ങള്‍ക്ക്‌ ഒരു പോലെ പ്രയോജനം ലഭിക്കുന്ന പദ്ധതിക്ക് ദുബായ് കരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട ചെയ്തു. രണ്ട് രീതിയിലാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

ആദ്യഘട്ടത്തില്‍ നിലവിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷം ഇത്തരം ആളുകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് കൈമാറാനുള്ള നടപടികളുമായി മുന്നോട്ട് പോകും, കൂടാതെ ദുബായിലെ പഴയ നഗരങ്ങളിലെ കെട്ടിടങ്ങളും സ്ഥലങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തിയതിനു ശേഷം കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് നല്‍കുവാനുമാണ് തീരുമാനം.

ham1

ഇതിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് എമിറേറ്റിലെ സന്നദ്ധ സംഘടനകളുടെ സഹായം തേടാനും കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ കാലത്ത് ദുബായ് ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദ് ഇത്തരത്തില്‍ ചെറിയ വരുമാനക്കാര്‍ക്കായി പണി കഴിപ്പിച്ച കോളനികള്‍ ഇന്നും പലര്‍ക്കും വലിയ ആശ്വാസമാണ്.

ham2

കറാമയിലും, ഖിസൈസിലും സ്ഥിതി ചെയ്യുന്ന ഇത്തരം കോളനികളില്‍ മലയാളികളടക്കം ആയിരക്കണക്കിനു കുടുംബങ്ങളാണ് കഴിയുന്നത്.

English summary
Shelter for people having low income; Dubai Prince!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X