ദുബായ്: റമദാനില്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം അഞ്ച് മണിക്കൂറാക്കാന്‍ കെഎച്ച്ഡിഎ
ദുബായ്: റമദാന്‍ മാസത്തില്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ നിന്ത്രണങ്ങളുമായി കെഎച്ച്ഡിഎ. പ്രതിദിനം അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് ദുബായിലെ പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് ലഭിച്ചിട്ടുള്ളനിര്‍ദ്ദേശം. റമദാന്‍ മാസത്തില്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
എട്ടിനും എട്ടരക്കും ഇടയില്‍ ക്ലാസുകള്‍ ആരംഭിച്ച് 1നും 1.30നും ഇടയില്‍ അവസാനിപ്പിക്കുന്ന തരത്തിലാണ് സ്‌കൂളുകളും റമദാന്‍ കാലത്ത് പ്രവൃത്തി സമയം നിശ്ചയിക്കേണ്ടതെന്ന് റെഗുലേഷന്‍സ് ആന്‍ഡ് പെര്‍മിറ്റിസ് കമ്മീഷന്‍ തലവന്‍ മുഹമ്മദ് ദര്‍വീഷാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മുസ്ലിം വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് റമദാന്‍ വൃതം അനുഷ്ടിക്കുന്നതിനും അതിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്നതിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനായി മറ്റ് രക്ഷിതാക്കളോട് കൂടിയാലോചിച്ചാണ് ഇത്തരത്തിലൊരു പരിഷ്‌കാരം കൊണ്ടുവന്നിട്ടുള്ളത്.

മുസ്ലിംകള്‍ക്ക് ഏറ്റവും സുപ്രധാനമായ വിശുദ്ധ റമദാന്‍ മാസത്തില്‍ വൃതം അനുഷ്ടിക്കുന്ന വിദ്യാര്‍ത്ഥികളെ ശാരീരിക അഭ്യാസങ്ങളില്‍ നിന്നും വെയിലേല്‍ക്കുന്നതില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റമദാന്‍ വൃതം കണക്കിലെടുത്ത് വൃതമനുഷ്ടിക്കാത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമുള്ള ഇടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications