കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ.ആര്‍.സീതാരാമന് ലൈഫ് ടൈം അച്ചിവ്‌മെന്റ് പുരസ്‌കാരം

Google Oneindia Malayalam News

ദുബായ്: ദി ബാങ്കേര്‍സ് മിഡിലീസ്റ്റ് ഇന്‍ഡസ്ട്രി ഡോ.ആര്‍.സീതാരാമനെ ലൈഫ് ടൈം അച്ചിവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ത്യന്‍ സാമ്പത്തിക സാമുഹിക പാരിസ്ഥിതിക രംഗത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ദോഹ ബാങ്ക് സി.ഇ.ഒ.യാണ് ഡോ.ആര്‍.സീതാരാമന്‍. ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ എക്‌സ്‌ചേഞ്ച് സി.ഇ.ഒ.റാഷിദ് അല്‍ മന്‍സൂരി ഡോ. സീതരാമനു പുരസ്‌കാരം നല്‍കി. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യതയാണെന്നും പരിസ്ഥിതി സംരക്ഷണ രംഗത്തുണ്ടാകുന്ന വീഴ്ചകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ഡോ. ആര്‍ സീതാരാമന്‍ അഭിപ്രായപ്പെട്ടു.

s-sitharaman

സാമ്പത്തിക വ്യാവസായിക രംഗങ്ങളെ കൂടാതെ പാരിസ്ഥിതിക രംഗത്തും മുഖ്യ പങ്കുവഹിക്കുന്ന വ്യക്തിയാണ് ഡോ. സീതാരാമന്‍. പേപ്പര്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എസ്.ഇ.എസ്., ഫോണ്‍ ബാങ്കിങ്, ഇ റെമിറ്റെന്‍സ്, ഓണ്‍ലൈന്‍ ബില്‍ പേയ്‌മെന്റ് എന്നീ നൂതന ഗ്രീന്‍ എക്കോ ഫ്രെന്‍ഡിലി സേവനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാരിസ്ഥിതികസംരക്ഷണ ബോധം വര്‍ധിപ്പിക്കുമെന്നും ഡോ. സീതാരാമന്‍ അഭിപ്രായപ്പെട്ടു.

ടി. എം. കബീര്‍, നിയാസ്, രാജ്കുമാര്‍ ജി. നായര്‍, അന്‍ഷദ് ഇബ്രാഹീം, അന്‍ഷാദ് ഇബ്രാഹീം, ഡോ. വണ്ടൂര്‍ അബൂബക്കര്‍, വിദ്യാശങ്കര്‍, ഫാത്തിമ ഹന, ഫാത്തിമ ഹസ്‌ന എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
Dubai: Dr. R Sitharaman got lifetime achievement award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X