ദുബായില്‍ വ്യാഴാഴ്ച മഴ ശക്തമാകും, 113കിലോമീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് വീശും?
ദുബായ്: യുഎഇയില്‍ കനത്ത മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്. ദുബായില്‍ വ്യാഴാഴ്ച (10-3-2016) ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ് ഏഴ് മണിയ്ക്കൂറിനുള്ളില്‍ ദുബായില്‍ മാത്രം ഉണ്ടായത് 253 അപകടങ്ങളാണ്. കനത്ത കാറ്റാണ് അപകടങ്ങള്‍ക്ക് കാരണമായത്.
പൊലീസിന്റെ എമെര്‍ജന്‍സി നമ്പരില്‍ 3200 കോളുകളാണ് എത്തിയത്. 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും 110 മില്ലി മീറ്റര്‍ വരെ മഴയാണ് കഴിഞ്ഞ ദിവസം രാജ്യത്ത് പെയ്തതെന്ന് യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്‍ഡ് സീസ്‌മോളജി (എന്‍സിഎംസ്) അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്.

കനത്ത മഴ
യുഎഇയില്‍ പരക്കെ കനത്ത മഴ തുടരുകയാണ്

വ്യാഴാഴ്ച
വ്യാഴാഴ്ച ദുബായില്‍ അതി ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കി

7 മണിയ്ക്കൂറില്‍
ഏഴ് മണിയ്ക്കൂറിനുള്ളില്‍ 253 വാഹനാപകടങ്ങളാണ് ദുബായില്‍ റിപ്പോര്‍ട്ട് ചെയ്തത്

ശക്തമായ ഇടി
ശക്തമായ ഇടിയും മിന്നലും വ്യാഴാഴ്ചയും ഉണ്ടാകും

കാറ്റ്
മണിയ്ക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും

വെള്ളിയാഴ്ച
വ്യാഴാഴ്ച മഴ തകര്‍ത്ത് പെയ്യുമെങ്കിലും വെള്ളിയാഴ്ചയോടെ മഴ കുറയും

വെള്ളപ്പൊക്കം
പല എമിറേറ്റുകളിലും വെള്ളപ്പൊക്കത്തിനും കുത്തൊഴുക്കിനും സാധ്യതയുണ്ട്

ശ്രദ്ധിയ്ക്കണം
സുരക്ഷ നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ച് വേണം വാഹനമോടിയ്ക്കാനെന്നും ദുബായ് പൊലീസ് നിര്‍ദ്ദേശിയ്ക്കുന്നു.












Click it and Unblock the Notifications