കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടക കരാര്‍ ക്യത്രിമമായി നിര്‍മിക്കുന്നവര്‍ക്ക് 3 മാസം മുതല്‍ 6 മാസം വരെ തടവു ലഭിച്ചേക്കാം

Google Oneindia Malayalam News

ദുബൈ: കുടുംബത്തെ വിസയില്‍ കൊണ്ടുവരാന്‍ പലരും ക്യത്രിമമായി വാടക കരാര്‍ നിര്‍മ്മിക്കുന്നതായി ദുബൈ താമസ കുടിയേറ്റ വിഭാഗം പ്രോസിക്യൂഷന്‍ തലവനും അഡ്വക്കേറ്റ് ജനറലുമായ അലി ഹുമൈദ് ബിന്‍ ഗാതം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ദനവു രേഖപ്പെടുത്തിയതായും,നിയമങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാത്തവര്‍ ഇത്തരം കേസുകളില്‍ അകപ്പെടുന്നതായും അദ്ധേഹം അറിയിച്ചു.

ക്യത്രിമം കാണിക്കുന്നത് പിടിക്കപ്പെട്ടാല്‍ മൂന്ന് മുതല്‍ ആറ് മാസം വരെ തടവും ഒപ്പം പിഴയും ലഭിക്കുന്നതായിരിക്കും. ഏഷ്യക്കാരും അറബ് വംശജരുമാണ് പിടിക്കപ്പെടുന്നതില്‍ ഏറെയും. സ്വന്തം പേരില്‍ താമസ കരാര്‍ ഇല്ലാത്തവര്‍ക്ക് കുടുംബ വിസ അനുവദിക്കില്ലന്നാണ് നിലവിലുള്ള നിയമം. വില്ലകളിലും, ഫല്‍റ്റുകളിലും ഷെയറായി താമസിക്കുന്ന കുടുംബങ്ങളാണ് പലപ്പോഴും ഇത്തരത്തില്‍ ക്യത്രിമമായി വാടക കരാര്‍ നിര്‍മ്മിക്കുന്നത്.

tenancy-contract

പ്രതേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ സൂക്ഷമമായി പരിശോധിച്ചാണ് വീസ അനുവദിക്കുന്നതെന്നും നിയമങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും നിയമം എല്ലാവരും അനുസരിക്കണമെന്നും അലി ഹുമൈദ് ബിന്‍ ഗാത വ്യക്തമാക്കി.

English summary
Making falsely rental agreement is offense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X