Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്:സ്‌കൂള്‍ സ്‌റ്റേഷനറി സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടിയോ, നിങ്ങള്‍ ചെയ്യേണ്ടത്..

ദുബായ്: സ്‌കൂള്‍ സീസണ്‍ എത്തിയതോടെ മാതാപിതാക്കളെ ചൂഷണം ചെയ്യുയാണ് ദുബായിലെ റീടെയില്‍ കച്ചവടക്കാന്‍. സ്‌കൂള്‍ സ്റ്റേഷനറികള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടിയാണ് ഇവര്‍ വില്‍ക്കുന്നത്. അവശ്യ സാധനങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണ് രക്ഷിതാക്കള്‍. കച്ചവടക്കാരുടെ തട്ടിപ്പ് മനസ്സിലാക്കിയവര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ പരാതി നല്‍കുകയും കച്ചവടക്കാര്‍ക്ക് അധികൃതര്‍ കര്‍ശന താക്കീത് നല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കള്‍ നല്‍കിയ പരാതിയില്‍ അധികൃതര്‍ ഷോപ്പുകളില്‍ പരിശോധന നടത്തുകയും സാധനങ്ങള്‍ക്ക് വില കൂട്ടിയതായി കണ്ടെത്തുകയും ചെയ്തു. ഉപഭോക്താക്കള്‍ക്ക് വിലകൂടിയ സാധനങ്ങളെക്കുറിച്ച് കൃത്യമായി അവബോധം നല്‍കുന്നതിന് അധികൃതര്‍ വരും ദിവസങ്ങളിള്‍ കാംപെയ്ന്‍ നടത്തുന്നുണ്ട്.

 school

അനധികൃതമായി സാധനങ്ങള്‍ക്ക് വില കൂട്ടിയാല്‍ കച്ചവടക്കാര്‍ പിഴയചക്കേണ്ടതായി വരും. ഏതെങ്കിലും ഷോപ്പുകളില്‍ നിന്നും ഇത്തരത്തിലുള്ള പ്രശ്‌നം നേരിടുകയാണെങ്കില്‍ ഉപഭോക്താകള്‍ക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തെ അറിയിക്കാവുന്നതാണ്.

സാധനങ്ങള്‍ വില കൂട്ടണമെങ്കില്‍ കച്ചവടക്കാര്‍ ഇക്കണോമിക്ക് ഡെവലപ്‌മെന്റ് വിഭാഗത്തില്‍ നിന്നും അനുവാദം വാങ്ങണം. ഈ സാധനങ്ങളുടെ ലിസ്റ്റ് വില സഹിതം എഴുതി ഒട്ടിച്ച് വെയ്ക്കുകയും ചെയ്യണം. വാങ്ങിയ സാധനങ്ങള്‍ക്ക് ബില്ലുകല്‍ നല്‍കാത്തതും തട്ടിപ്പിന്റെ മറ്റൊ രു ഭാഗമാണ്. നിര്‍ബന്ധമായും ഷോപ്പുകളില്‍ നിന്നും ബില്ലുകള്‍ വാങ്ങണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+