കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ആര്‍ടിഎയ്ക്ക് കളഞ്ഞുകിട്ടിയത് ഒരു ലക്ഷം ഡോളറിന്റെ വസ്തുക്കള്‍!!!

Google Oneindia Malayalam News

ദുബായ്: എമിറേറ്റില്‍ സര്‍വ്വീസ് നടത്തുന്ന ആര്‍.ടി.എയ്ക്ക് കീഴിലുള്ള മെട്രോ, ബസ്സ്, ടാക്‌സി തുടങ്ങിയ പൊതുവാഹന സര്‍വ്വീസില്‍ നിന്നും ഏതാണ്ട് 1 ലക്ഷം ഡോളര്‍ വിലമതിക്കുന്ന വസ്തുക്കള്‍ കളഞ്ഞു കിട്ടിയതായി അധിക്രതര്‍ അറിയിച്ചു. ഡോളറും യൂറോയും ദിര്‍ഹവുമടക്കം നിരവധി കറന്‍സികളും കളഞ്ഞുകിട്ടിയതായി ആര്‍.ടി.എ അറിയിച്ചു.

6560 മൊബൈല്‍ ഫോണുകള്‍, 1853 പേഴ്‌സുകള്‍, 782 പാസ്‌പോര്‍ട്ടുകള്‍, 352 ലാപ്‌ടോപ്പുകള്‍, 312 കേമറകളും, 412 കണ്ണടകളും 717 താക്കോല്‍ കൂട്ടങ്ങളും കളഞ്ഞുകിട്ടിയവയില്‍ ഉള്‍പ്പെടുന്നു. നിരവധി തവണ സ്വര്‍ണ്ണാഭരണങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും മൊബൈല്‍ ഫോണുകളാണ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ മറന്നുവെക്കുന്നത്.

dubai-map

സാധനങ്ങള്‍ കളഞ്ഞു പോയതായി പരാതി ലഭിച്ചാല്‍ എത്രയും പെട്ടന്ന് ഉചിതമായ നടപടികള്‍ കൈകൊള്ളാറുള്ളതായും മിക്ക പരാതികളും ദിവസങ്ങള്‍ക്കകം പരിഹാരം കാണാന്‍ പറ്റിയതായും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കോള്‍ സെന്ററിലേക്ക് 2015 ല്‍ ഏതാണ്ട് 25 ലക്ഷത്തിലധികം അന്യേഷണങ്ങളാണ് അതോറിറ്റിക്ക് ലഭിച്ചത്.

English summary
Dubai RTA got about 1lakh dollar of lost Items
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X