ദുബായില്‍ ഡ്രൈവിങ് ടെസ്റ്റ് പരീക്ഷ ഇനി മലയാളമടക്കം 7 ഭാഷകളില്‍
ദുബായ്: ഡ്രൈവിങ് ടെസ്റ്റ് പരീക്ഷയില്‍ ഏഴ് ഭാഷകള്‍ കൂടി. ദുബായ് റോഡ് ട്രാസ്‌പോര്‍ട്ട് അതോറിറ്റിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ചെനീസ്, പേര്‍ഷ്യന്‍, മലയാളം, റഷ്യന്‍, ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകളാണ് പുതിയതായി ചേര്‍ത്തിട്ടുള്ളത്.
ദുബായില്‍ നിന്നും ലൈസന്‍സ് എടുക്കുന്ന പലര്‍ക്കും ടെസ്റ്റിന് മുമ്പുള്ള പരീക്ഷയാണ് വില്ലനായി വരുന്നത്. പരീക്ഷയെഴുതുന്ന ഭാഷ തന്നെയാണ് പ്രശ്‌നം. ഇനി സ്വന്തം മാതൃഭാഷ തിരഞ്ഞെടുത്ത് പരീക്ഷയെഴുതാം.

സ്വന്തം ഭാഷയില്‍ പരീക്ഷ എഴുതുന്നതോടെ ഗതാഗത നിയമങ്ങള്‍ വ്യക്തമായി മനസിലാക്കുന്നതിന് സഹായിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. ടെസ്റ്റില്‍ ജയിക്കുന്നവര്‍ക്ക് ലൈസന്‍സ് ഉടന്‍ ലഭിക്കും. ഇതോടെ ടെസ്റ്റുകള്‍ 11 ഭാഷകളില്‍ ലഭ്യമാണ്.












Click it and Unblock the Notifications