ദുബായ്; കൊതിപ്പിയ്ക്കുന്ന ബീച്ച് ക്യാന്‍റീനുകള്‍
ദുബായ്: കടല്‍ക്കാറ്റേറ്റ് അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിച്ച് അല്‍പ്പം മറുനാടന്‍ വിഭവങ്ങള്‍ കഴിയ്ക്കാന്‍ ആഗ്രഹം തോന്നുണ്ടോ. ദുബായ്ക്കാരെ സംബന്ധിച്ചിടത്തോളം ഈ ആഹ്രഹം സഫലമാക്കാന്‍ അധികസമയം വേണ്ട. ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രധാനപ്പെട്ട മൂന്ന് ബീച്ചുകളില്‍ ബീച്ച് ക്യാന്റീനുകള്‍ തുറന്നിട്ടുണ്ട്. 16 ഓളം ഹോട്ടലുകളാണ് ബിച്ച് ക്യാന്റീനുകള്‍ തുറന്നത്.
ജുമൈറ1 ഓപ്പണ്‍ ബീച്ച്, കൈറ്റ് ബീച്ച്, സണ്‍സെറ്റ് ബീച്ച് എന്നിവിടങ്ങളിലാണ് ബീച്ച് ക്യാന്റീനില്‍ ഉള്ളത്. ഇറ്റാലിയന്‍, ഈജിപ്ഷ്യന്‍, മെക്‌സിക്കന്‍, തായ് വിഭവങ്ങളുടെ രുചി ലോകം തന്നെയാണ് ക്യാന്റീനുകളില്‍ ഉള്ളത്.

വിദേശികളും സ്വദേശികളും ഉള്‍പ്പടെ ഒട്ടേറെപ്പേരാണ് ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ദുബായില്‍ എത്തിയത്. ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീടെയില്‍ എസ്റ്റാബ്ളിഷ്‌മെന്റ് (ഡിഎഫ്ആര്‍ഇ), ദുബായ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് (ഡിടിസിഎം) എന്നിവയാണ് ബീച്ച് ക്യാന്റീനുകള്‍ സംഘടിപ്പിച്ചത്.
ഫുഡ് ഫെസ്ററിനെത്തുന്ന വിദേശികള്‍ക്ക് ഫെസ്റ്റിനെപ്പറ്റി പറയാന്‍ നൂറു നാവ്. ഓരോ വിഭവങ്ങളും മികച്ചതാണെന്നും തങ്ങളുടെ ജീവിത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഫെസ്റ്റില്‍ പങ്കെടുക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ആദ്യമായാണ് ഫുഡ് ഫെസ്റ്റിവലില്‍ ബീച്ച് ക്യാന്റീനുകള്‍ സംഘടിപ്പിയ്ക്കുന്നത്.ഓരോ ബീച്ചുകളിലും ഉള്ള ക്യാന്റീനുകളില്‍ ചില സ്‌പെഷ്യല്‍ വിഭവങ്ങളും ലഭിയ്ക്കുമെന്നതാണ് മറ്റൊരു പ്രത്യകത. മാര്‍ച്ച് എട്ടിന് ഫുഡ് ഫെസ്റ്റിവല്‍ സമാപിയ്ക്കും.












Click it and Unblock the Notifications