ദുബായില്‍ അതിവേഗ വാഹനരജിസ്‌ട്രേഷന്‍ കേന്ദ്രം
ദുബായ്: നഗരത്തില്‍ ലോകത്തിലേ തന്നെ ഏറ്റവും പുതുമയാര്‍ന്ന വാഹന പരിശോധന/രെജിസ്‌ട്രേഷന്‍ കേന്ദ്രം തുടങ്ങി. മനുഷ്യന്റെ ഒരു കരസ്പര്‍ശം പോലും ആവശ്യമില്ലാത്തതാണ് പുതിയ സംവിധാനം.
ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യുടെ ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറും ആയ മാത്തര്‍ അല്‍ തായെര്‍ ആണ് സര്‍വ്വീസ് സെന്റര്‍ തുറന്നത്. അല്‍ ഖുസൈസില്‍ ആണ് ഈ നൂതന വാഹന രജിസ്ട്രേഷന്‍ കേന്ദ്രം.

വ്യാവസായിക സംരഭങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ കീഴിലാണ് പുതിയ സംവിധാനം. ആര്‍ടിഎയുടെ വാഹന ലൈസെന്‍സിങ് വിഭാഗവും ഡര്‍മന്‍ കമ്പനിയായ ബോഷ്/ബീസ്ബാര്‍ത്തുമായി സഹകരിച്ചാണ് അതിവേഗ വാഹന രജിസ്ട്രേഷന്‍ കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്.
വാഹനം സെന്ററിന്റെ ഉള്ളിലെത്തുമ്പോള്‍ തന്നെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം എടുത്ത് കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ ട്രാഫിക് വിഭാഗവുമായി വാഹനത്തിന്റെ വിവരങ്ങള്‍ പങ്കുവക്കും. പിന്നീട് ഹെഡ് ലൈറ്റും ബ്രേക്കും എന്ന് വേണ്ട വാഹനത്തിന്റെ മുക്കും മൂലയും കൃത്യമായി പരിശോധിക്കും. ശബ്ദ പരിശോധന സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാറുകള്‍ക്കും ബൈക്കുകള്‍ക്കും ഒക്കെ പ്രത്യേകം ടെസ്റ്റിങ് ബേകള്‍ ഉണ്ട്. പ്രതിദിനം 1500 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ കേന്ദ്രത്തിന് കഴിയും. മണിക്കൂറില്‍ 20 വാഹനങ്ങള്‍ക്ക് അതിവേഗ രജിസ്‌ട്രേഷന്‍ നല്‍കാനും സാധിക്കും. രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ ആണ് പ്രവര്‍ത്തന സമയം.
ഉദ്ഘാടന ചടങ്ങില്‍ ആര്‍ടിഎ ലൈസെന്‍സിങ് ഏജന്‍സി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റോസ്യാന്‍, ക്വിക് രെജിസ്‌ട്രേഷന്‍ സെന്റര്‍ ജനറല്‍ മാനേജര്‍ മര്‍വാന്‍ ഖുസ്‌കൂസ്, ജര്‍മന്‍ കമ്പനി പ്രതിനിധിയായ സ്ഫീഫന്‍ വാക്വിസ്‌കി, കസീനിയര്‍ ബിസിനസ് സെറ്റ് അപ് ആന്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് അല്‍ മസ്മി , വാഹന രെജിസ്‌ട്രേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്‍ കരീം, സുല്‍ത്താന്‍ അല്‍ മര്‍സോക്കി, നബീല്‍ യൂസഫ് അല്‍അലി തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications