ദുബായ്:ഫാമിലി വിസ; ശന്പള പരിധി ഉയര്‍ത്തിയിട്ടില്ല
ദുബായ്: യുഎഇ ഫാമിലി വിസയ്ക്ക് അപേക്ഷിയ്ക്കുന്നതിനുള്ള അടിസ്ഥാന ശന്പള പരിധി ഉയര്‍ത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ദുബായ് റെഡിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി രംഗത്ത്. ചില മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ രംഗത്തെത്തിയത്.
കുടുംബ വിസയ്ക്ക് അപേക്ഷിയ്ക്കുന്നതില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ദുബായില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.അടിസ്ഥാന ശമ്പള പരിധി ഉള്‍പ്പടെ മുമ്പ് ഉണ്ടായിരുന്ന അതേ രീതിയില്‍ തന്നെയാണ് ഫാമിലി വിസയ്ക്ക് അപേക്ഷിയ്‌ക്കേണ്ടതെന്നും ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി.

പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് ഒദ്യോഗികമായി തന്നെ അറിയിക്കുമെന്നും. ഇത്തരം അറിയിപ്പുകള്‍ ലഭിയ്ക്കുന്നത് വരെ സാധരാണ രീതിയില്‍ ഫാമിലി വിസയ്ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിയ്ക്കാമെന്നും അദ്ദേഹം അറിയിച്ചു. സ്‌പോണ്‍സര്‍ ഷിപ്പ് സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.












Click it and Unblock the Notifications