ദുബായ്; ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന് യാത്രയയപ്പ് നല്‍കി
ദുബായ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന് ദുബായില്‍ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഫൈസല്‍ ബിന്‍ അഹ്മദ് അധ്യക്ഷത വഹിച്ചു.
റോയ് റാഫേല്‍ സ്വാഗതം ആശംസിച്ചു. കെ.എം.അബ്ബാസ്, രമേശ് പയ്യന്നൂര്‍, ജലീല്‍ പട്ടാമ്പി, ജമാല്‍ വട്ടംകുളം, നാസര്‍ ഊരകം, ഭാസ്‌കര്‍ രാജ്, നാസര്‍ ബേപ്പൂര്‍, ഷിനോജ് ഷംസുദ്ധീന്‍, കബീര്‍ എടവണ്ണ, ഐപ് വള്ളിക്കാടന്‍, സജില തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി.പി ശശീന്ദ്രന്‍ നന്ദി പറഞ്ഞു. മാധ്യമ കൂട്ടായ്മയുടെ ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു. കെ. മുരളീധരന്‍ മറുപടി പ്രസംഗം നടത്തി. ഈ മാസം 31 നാണ് ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ സ്ഥാനത്ത് നിന്ന് പൊന്നാനി സ്വദേശിയായ കെ. മുരളീധരന്‍ വിരമിക്കുന്നത്.












Click it and Unblock the Notifications