ദുബായ് ഷാര്‍ജ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മുടക്കി വീണ്ടും ഡ്രോണ്‍!!!
വ്യോമപാതയില്‍ ഡ്രോണ്‍ കണ്ടതിനെ തുടര്‍ന്ന് ഷാര്‍ജ ദുബായ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഏതാനും മിനിറ്റുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നു.
ദുബായ്: വ്യോമപാതയില്‍ ഡ്രോണ്‍ കണ്ടതിനെ തുടര്‍ന്ന് ഷാര്‍ജ ദുബായ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഏതാനും മിനിറ്റുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ പ്രവേശിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് അനധിക്രതമായി ഡ്രോണ്‍ വ്യാമപാതയില്‍ പ്രവേശിച്ചത്.
ദുബായില്‍ ശനിയാഴ്ച രാത്രി 7.25 മുതല്‍ 8.45 വരെയും ഏതാണ്ട് ഇതേ സമയത്തു തന്നെ ഷാര്‍ജ വിമാനത്താവളത്തിലും പ്രവര്‍ത്തനം താല്‍കാലികമായി മുടങ്ങിയത്. ഈ സമയത്ത് 22 ഓളം വിമാനങ്ങളുടെ സര്‍വ്വീസ് മാറ്റിവെക്കുകയും നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തതോടെ യാത്രക്കാര്‍ പ്രയാസത്തിലായി. രാത്രി ഒമ്പതു മണിക്ക് ശേഷമാണ് വിമാനത്താവളങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയത്.

യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ പരിഹാരം കണ്ടെത്തുവാനുള്ള നടപടികള്‍ ആരംഭിച്ചതായി വിമാനത്താവള അധിക്രതരും അറിയിച്ചു. രണ്ടു മാസത്തിനിടെ ഇതുരണ്ടാം തവണയാണ് ഡ്രോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത്.
സംഭവത്തില്‍ വ്യോമായന വകുപ്പ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.മുന്‍കൂട്ടി അനുമതി വാങ്ങാതെ ഡ്രോണ്‍ ഉപയോഗിക്കരുതെന്നും അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്നും അധിക്രതര്‍ അറിയിച്ചു.












Click it and Unblock the Notifications